കാസർഗോഡ് ജില്ലാ പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാസർഗോഡ് ജില്ല

കേരളത്തിലെ വടക്കൻ ജില്ലകളിൽ ആദ്യത്തെ ജില്ലയാണ് കാസർഗോഡ്; കർണാടകയിലെ മംഗലാപുരവുമായി ചേർന്നു നിൽക്കുന്നു. കാസർഗോഡ് ജില്ലയുടെ ആകെ വിസ്തൃതി 1992 ചതുരശ്രകിലോമീറ്ററാണ്.[1] കാസർഗോഡ് ജില്ലാ പഞ്ചായത്തിൽ 5 നിയമസഭാ മണ്ഡലങ്ങളും കാസർഗോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം എന്നിങ്ങനെ മൂന്നു നഗരസഭകളും 39 ഗ്രാമ പഞ്ചായത്തുകളും ഉണ്ട്. കണ്ണൂർ ജില്ലയെ വിഭജിച്ചുകൊണ്ട് ഏറ്റവും അവസാനമായി രൂപം കൊണ്ട ജില്ലയാണ് കാസർഗോഡ്. വടക്കുഭാഗത്തും കിഴക്കുഭാഗത്തും കർണ്ണാടക സംസ്ഥാനവും, തെക്കുഭാഗത്ത് കണ്ണൂർ ജില്ലയും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലും അതിരുകളാവുന്നു. പകുതിയോളം ആൾക്കാർക്കും കന്നഡസംസ്കൃതിയുമായി നല്ല ബന്ധമാണുള്ളത്. ഭൂപ്രകൃതിയനുസരിച്ച് ജില്ലയെ മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ മൂന്നായി തരതിരിച്ചിട്ടുണ്ട്. ബേക്കൽകോട്ട, ചന്ദ്രഗിരിക്കോട്ട, കാഞ്ഞങ്ങാട് കോട്ട തുടങ്ങി നിരവധി കോട്ടകളുടെ ചരിത്രാവശിഷ്ടങ്ങൾ ശേഷിക്കുന്ന ജില്ലയാണ് കാസർഗോഡ്. സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CPCRI)[2] എന്ന ദേശീയസ്ഥാപനം കാസർഗോഡ് ജില്ലയിൽ സ്ഥിതിചെയ്യുന്നു. കേരള കേന്ദ്ര സർവ്വകലാശാല എന്ന സ്ഥാപനവും കാഞ്ഞങ്ങാടിനു സമീപം പെരിയയിൽ സ്ഥിതിചെയ്യുന്നു. കാസർഗോഡ് ജില്ലയുടെ സാംസ്കാരിക പ്രത്യേകതയായി പരമ്പരാഗത കലാരൂപമായ യക്ഷഗാനം ഉള്ള കേരളത്തിലെ ഏക ജില്ലയാണിത്.

താലൂക്കുകൾ[തിരുത്തുക]

കാസർഗോഡ് ജില്ലയിലെ താലൂക്കുകൾ താഴെ കൊടുക്കുന്നു.

  1. മഞ്ചേശ്വരം
  2. കാസർഗോഡ്
  3. ഹോസ്ദുർഗ്
  4. വെള്ളരിക്കുണ്ട്

അവലംബം[തിരുത്തുക]

  1. "ജില്ലാ വിവരണം". Archived from the original on 2016-07-05. Retrieved 2017-11-23.
  2. സി. പി. സി. ആർ. ഐ. വെബ്സൈറ്റ്