കള്ളാർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കള്ളാർ ഗ്രാമപഞ്ചായത്ത്
Kerala locator map.svg
Red pog.svg
കള്ളാർ ഗ്രാമപഞ്ചായത്ത്
12°25′46″N 75°16′10″E / 12.4295358°N 75.2695656°E / 12.4295358; 75.2695656
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കാസർഗോഡ്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം കാഞ്ഞങ്ങാട്[1]
ലോകസഭാ മണ്ഡലം കാസർഗോഡ്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് ത്രേസ്യമ്മ ജോസഫ്
വിസ്തീർണ്ണം 60.83ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+04672
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കാസർ‌ഗോഡ് ജില്ലയിലെ ‌ ഹോസ്‌ദുർ‌ഗ് മണ്ഡലത്തിൽ‌ സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് കള്ളാർ ഗ്രാമപഞ്ചായത്ത്‌. 2000 ഒക്‌ടോബർ ഒന്നിനാണ് ഈ പഞ്ചായത്ത് നിലവിൽ വന്നത്. 60.83 ച.കി.മീ. വിസ്തൃതിയുള്ള ഈ പഞ്ചായത്ത് മുമ്പ് പനത്തടി പഞ്ചായത്തിന്റെ ഭാഗമായിരുന്നു. ആദിവാസി വിഭാഗത്തിൽ പെട്ട മാവിലർ, വേട്ടുവർ, മറാഠികൾ തുടങ്ങിയവരുടെ കോളനികൾ ധാരാളമുള്ള പഞ്ചായത്താണിത്. ക്രിസ്ത്യൻ വിഭാഗത്തിൽ‌പ്പെട്ട കുടിയേറ്റ കർഷകർ അവരുടെ പ്രധാന താവളമാക്കിയ സ്ഥലങ്ങളിലൊന്നാണ്‌ ഈ പഞ്ചായത്ത്. 2014-ഇൽ രൂപീകരിച്ച വെള്ളരിക്കുണ്ട് താലൂക്കിലാണ് ഈ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്.

ഭൂപ്രകൃതി[തിരുത്തുക]

നിറയെ മലകളും കുന്നുകളുമുള്ള കള്ളാർ‌ ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയിൽ വരുന്നു. ഈ പ്രദേശത്ത് റബ്ബർ, കുരുമുളക്, കവുങ്ങ്, കശുമാവ്, നെല്ല്, വാഴ, തെങ്ങ് എന്നിവയണ്‌ പ്രധാനമായും കൃഷിചെയ്തു വരുന്നത്. നീലിമല, കോട്ടകുന്ന്, മുത്തപ്പൻമല, ഓണിമല തുടങ്ങിയ മലമ്പ്രദേശങ്ങൾ പ്രധാന ആകർഷണകേന്ദ്രങ്ങളാണ്‌.

കോളനികൾ[തിരുത്തുക]

കള്ളാർ പഞ്ചായത്തിൽ നിരവധി മറാഠി കോളനികൾ ഉണ്ട്. അവയുടെ ലിസ്റ്റ് കൊടുക്കുന്നു.

കോളനികളുടെ പേര്
1) പെരുമ്പള്ളി 2) പറക്കയം 3) കരിപ്പാട്
4) നരിന്തേപുന്ന 5) നീലങ്കയം 6) കോഴിമൂല
7) വട്ടിയാർകുന്ന് 8) പുതിയാക്കുടി 9) നീലിമല
10) പെരിങ്കയ 11) അടോട്ടുകയ 12) മണ്ണാത്തിക്കുണ്ട്
13) മുണ്ടോട്ട്

ആരാധനാലയങ്ങൾ[തിരുത്തുക]

ഹിന്ദു-ക്രിസ്ത്യൻ-മുസ്ലീം മതങ്ങളിൽ‌പ്പെട്ട ആരാധനാലയങ്ങൾ നിരവധി ഉള്ള പഞ്ചായത്താണിത്. കള്ളാർ ശ്രീമഹാവിഷ്ണുക്ഷേത്രം, അയ്യങ്കാവ് ശ്രീ ധർമ്മശാസ്താക്ഷേത്രം, ദുർഗ്ഗാഭഗവതി ക്ഷേത്രം എന്നിവയാണ് പഞ്ചായത്തിലെ ഹിന്ദു ആരാധനാലയങ്ങളിൽ മുഖ്യസ്ഥാനം വഹിക്കുന്നത്‍. ഹോളി ഫാമിലി ഫെറോന ചർച്ച്, ലൂർദ് മാതാ ചർച്ച്, സെന്റ് തോമസ് ചർച്ച്, ഉണ്ണി മിശിഹാ ചർച്ച് തുടങ്ങിയ ക്രിസ്ത്യൻ ദേവാലയങ്ങളും പഞ്ചായത്തിലുണ്ട്. കള്ളാർ ജുമാമസ്ജിദ്, കോട്ടോടി ജുമാമസ്ജിദ്, കോളിച്ചാൽ ജുമാ മസ്ജിദ് എന്നിവ ഇവിടുത്തെ മുസ്ലീം പള്ളികളാണ്.

മറ്റുവിവരങ്ങൾ[തിരുത്തുക]

പഞ്ചായത്തിന്റെ മുഖ്യ ജലസ്രോതസ്സുകളിലൊന്നാണ്‌ ചന്ദ്രഗിരിപുഴ എന്നറിയപ്പെടുന്ന കൊട്ടോടിപ്പുഴ. കൊട്ടോടിപ്പുഴയിലേക്ക് കൈവരിയായി എത്തിച്ചേരുന്ന അനേകം നീർച്ചാലുകളാൽ സമൃദ്ധമാണ്‌ ഈ പഞ്ചായത്ത്. പഞ്ചായത്തിന്റെ വടക്കുഭാഗത്തായി കുറ്റിക്കോൽ പഞ്ചായത്തും, കിഴക്കുഭാഗത്ത് പനത്തടി പഞ്ചായത്തും, തെക്കുഭാഗത്തായി ബളാൽ പഞ്ചായത്തും, പടിഞ്ഞാറു ഭാഗത്തായി കോടോം ബേളൂര്‍, ബേഡഡുക്ക, കുറ്റിക്കോൽ പഞ്ചായത്തുകളും അതിരു പങ്കിടുന്നു. പഞ്ചായത്തിലെ മുഖ്യവാണിജ്യകേന്ദ്രങ്ങളായി രാജപുരം, കോളിച്ചാൽ എന്നീ സ്ഥലങ്ങൾ മാറിക്കഴിഞ്ഞു. ഹോളിഫാമിലി ഹയർ സെക്കഡറി സ്‌ക്കൂൾ‍, കോളിച്ചാലും കൊട്ടോടിയിലുമുള്ള സ്‌ക്കൂളുകൾ, കണ്ണൂർ യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള സെന്റ്. പയസ് ടെൻ‌ത് കോളേജ് തുടങ്ങിയവ പഞ്ചായത്തിന്റേയും സമീപ പഞ്ചായത്തുകളുടേയും വിദ്യാഭ്യാസപുരോഗതിയിൽ കാര്യമായ സംഭാവന നൽകിവരുന്നു. കർണാടകയിലേക്കുള്ള പ്രധാന ഗതാഗതമാർഗ്ഗമായ മലയോര ഹൈവേ ഈ പഞ്ചായത്തിനെ മുറിച്ചുകൊണ്ടു കടന്നു പോകുന്നു. പൂടങ്കല്ലുള്ള സർക്കാരാശുപത്രി പഞ്ചായത്തിന്റെ ആരോഗ്യരംഗത്തെ പരിപോഷിപ്പിക്കുന്നു.

അതിരുകൾ[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.ceokerala.com/hpc_map/KASARAGOD.jpg

ഇതും കാണുക[തിരുത്തുക]

  1. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
  2. കാസർഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ‌