കശുമാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കശുമാവ്
Cashew Brazil fruit 1.jpg
കശുമാങ്ങയും കശുവണ്ടിയും.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
ഡിവിഷൻ: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Sapindales
കുടുംബം: Anacardiaceae
ജനുസ്സ്: Anacardium
വർഗ്ഗം: ''A. occidentale''
ശാസ്ത്രീയ നാമം
Anacardium occidentale
L.
പര്യായങ്ങൾ
 • Acajuba occidentalis (L.) Gaertn.
 • Anacardium microcarpum Ducke
 • Anacardium occidentale var. americanum DC.
 • Anacardium occidentale var. gardneri Engl.
 • Cassuvium pomiferum Lam.
 • Cassuvium reniforme Blanco
 • Cassuvium solitarium Stokes
കശുവണ്ടി പരിപ്പ്.

കേരളത്തിൽ വളരെ വ്യാപകമായി കൃഷിചെയ്യുന്ന ഒരു വൃക്ഷമാണ്‌ കശുമാവ് (ശാസ്ത്രീയനാമം: Anacardium occidentale). കശുമാവ്, പറങ്കിമൂച്ചി, പറങ്കിമാവ്, കപ്പലു് മാവ് എന്നീ പേരുകളിൽ ദേശവ്യത്യാസമനുസരിച്ച് അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ വിത്താണ് സാധാരണ ഉപയോഗിക്കുന്നത്. മധ്യ ദക്ഷിണ അമേരിക്ക ജന്മദേശമായുള്ള ഈ വൃക്ഷം[1] കേരളത്തിൽ എത്തിച്ചത് പറങ്കികളാണ്‌.

പേരിനു പിന്നിൽ[തിരുത്തുക]

പോർത്തുഗീസ് ഭാഷയിലെ കാശു (Caju) വിൽ നിന്നാണ്‌ കശൂമാവ് ഉണ്ടായത്. [2]പോർത്തുഗീസുകാർ കൊണ്ടുവന്ന മാവ് എന്നർത്ഥത്തിൽ പറങ്കിമാവ് എന്നും വിളിക്കുന്നു. കശുമാങ്ങയ്ക്ക് ചേരുംപഴം എന്നും വിത്തിന് ചേരണ്ടി എന്നും ചില പ്രദേശങ്ങളിൽ വിളിക്കുന്നുണ്ട്[3].

സവിശേഷതകൾ[തിരുത്തുക]

Anacardiaceae സസ്യകുടുംബത്തിൽപ്പെട്ട ഈ സസ്യത്തിന്റെ ശാസ്തീയനാമം Anacardium occidentale എന്നാണ്‌ [4]. ഇത് ഇന്ത്യയ്ക്ക് പുറമേ, വെസ്റ്റ് ഇൻഡീസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കാണപ്പെടുന്നു[5].

ഇടത്തരം വൃക്ഷമായ ഇത് 15 മീറ്റർ മുതൽ 25 മീറ്റർ വരെ ഉയരത്തിൽ വളരുന്നതുമാണ്‌. ഇലകൾ ഓവൽ ആകൃതിയിലുള്ളതും പൂക്കൾക്ക് റോസ് നിറവുമാണ്‌[5].

വിത്തുകൾ നട്ടാണ് പ്രധാനമായും തൈകൾ ഉൽ‍പാദിപ്പിക്കുന്നത്. വ്യാവസായിക അടിസ്ഥനത്തിലുള്ള കശുമാവ് കൃഷിക്ക് ബഡിംഗ് മൂലം ഉല്പാദിപ്പിച്ച തൈകൾ ഉപയോഗിക്കുന്നു. കാലതാമസം കൂടാതെ ഫല ലഭ്യത ഉറപ്പ് വരുത്തുന്നതിനാണിത്. കശുവണ്ടിയുടെ തോടിലെ കറ പൊള്ളലുണ്ടാക്കും.

ഉപയോഗങ്ങൾ[തിരുത്തുക]

കശുവണ്ടിപ്പരിപ്പ് പോഷക സമൃദ്ധമായ ഭക്ഷ്യവസ്തുവാണ്.

അണ്ടിത്തോടിൽ നിന്നും എടുക്കുന്ന എണ്ണ വാർണിഷ്, പെയിൻറ് എന്നിവയുടെ നിർമ്മാണത്തിനു ഉപയോഗിക്കുന്നു.

ഗോവയിൽ ഈ പറങ്കിപ്പഴം ഉപയോഗിച്ച് ഫെനി എന്ന മദ്യം ഉണ്ടാക്കിവരുന്നു.

കശുമാങ്ങയുടെ നീരിൽ അല്പം കഞ്ഞിവെള്ളം ചേർത്ത് നന്നായി ഇളക്കി കുറച്ചു നേരം വച്ചാൽ അതിലുള്ള കറ അടിയും. തെളി ഊറ്റിയെടുത്ത് അല്പം പഞ്ചസാര ചേർത്താൽ നല്ല ഒരു പാനീയമാണ്.

പറങ്കിപ്പഴം

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :മധുരം

ഗുണം :ഗുരു, രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം :മധുരം [6]

കശുമാവിന്റെ തടി

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

മരപ്പട്ട, ഫലം, കറ[6]

ഔഷധ ഗുണം[തിരുത്തുക]

പട്ട, കായ്, കറ ഇവ ഔഷധത്തിനായി ഉപയോഗിക്കുന്നു. വാതഹാരകമാണ്. ധാതുക്ഷയം, ലൈംഗികശേഷിക്കുറവു്, താഴ്ന്ന രക്തസമ്മർദ്ദം, പ്രസവാനന്തരമുള്ള ക്ഷീണം എന്നിവയ്ക്ക് 10 ഗ്രാം കശുവണ്ടിപ്പരിപ്പ് പാലിൽ അരച്ചു കഴിച്ചാൽ മതി.[7]

കശുവണ്ടി[തിരുത്തുക]

കപ്പലണ്ടി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കപ്പലണ്ടി (വിവക്ഷകൾ) എന്ന താൾ കാണുക. കപ്പലണ്ടി (വിവക്ഷകൾ)

കശുമാവിൽ ഉണ്ടാകുന്ന കശുമാങ്ങയിലെ വിത്താണ് കശുവണ്ടി (ഇംഗ്ലീഷ്: Cashew nut). പറങ്കിയണ്ടി എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തിൽ കൊല്ലം ജില്ലയിലാണ് ഇത് ഏറ്റവും കൂടുതൽ സംസ്കരിക്കപ്പെടുനത് .[അവലംബം ആവശ്യമാണ്] കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നിന്നുമാണ് കേരളത്തിലെ ഏറ്റവും മുന്തിയിയ ഇനം കശുവണ്ടികൾ ഉല്പാദിപ്പിക്കപ്പെടുന്നത്.[അവലംബം ആവശ്യമാണ്] കേരളത്തിൽ നിന്നും പല വിദേശരാജ്യങ്ങളിലേക്കും കശുവണ്ടി കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്‌..

പോർച്ചുഗീസ് അധിനിവേശക്കാലത്ത് കപ്പൽ കയറി വന്ന ഒരു വിത്തായതു് കൊണ്ട് പറങ്കിയണ്ടി, കപ്പലണ്ടി എന്നൊക്കെ കശുവണ്ടി അറിയപ്പെടുന്നു.

കശുമാവിന്റെ തടി[തിരുത്തുക]

ചതുപ്പു നിലങ്ങളും കായലുകളും നികത്തുന്നതിന് പ്രത്യേകിച്ച് ദ്വീപുകൾ കൃത്രിമമായി നിർമ്മിക്കുന്നതിന് കശുമാവിന്റെ തടി വ്യാപകമായി ഉപയോഗിക്കുന്നു.[അവലംബം ആവശ്യമാണ്]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 1. http://www.daleysfruit.com.au/Nuts/cashew.htm
 2. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. 
 3. നാട്ടുപഴങ്ങൾ എന്ന പേരിൽ രത്യുഷ് തച്ചമുച്ചിക്കൽ എഴുതിയ ലേഖനം, പഠിപ്പുര സപ്ലിമെന്റ്, മലയാ മലയാളമനോരമ ദിനപത്രം 2015 മേയ് 15
 4. http://ayurvedicmedicinalplants.com/plants/3110.html
 5. 5.0 5.1 http://www.botanical.com/botanical/mgmh/c/casnut29.html
 6. 6.0 6.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
 7. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=കശുമാവ്&oldid=2367227" എന്ന താളിൽനിന്നു ശേഖരിച്ചത്