മുഞ്ഞ
മുഞ്ഞ | |
---|---|
![]() | |
Leaves and young fruit of P. serratifolia | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഡിവിഷൻ: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | P. serratifolia
|
ശാസ്ത്രീയ നാമം | |
Premna serratifolia L. | |
പര്യായങ്ങൾ | |
കേരളത്തിൽ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് മുഞ്ഞ (Premna serratifolia). സുഗന്ധമുള്ള ഇലകളുള്ള ഈ സസ്യം ആയുർവേദത്തിൽ വിവിധ ഔഷധങ്ങൾക്കുപയോഗിക്കുന്നു. സംസ്കൃതം പേരായ അഗ്നിമന്ഥ എന്ന പേരിലും അറിയപ്പെടുന്നു. ദശമൂലത്തിൽ ഉപയോഗിക്കുന്ന ഒരു ഘടകമാണ് മുഞ്ഞയുടെ വേര്.
പ്രത്യേകതകൾ[തിരുത്തുക]
ഒമ്പത് മീറ്റർ വരെ മുഞ്ഞയ്ക്ക് പൊക്കത്തിൽ വളരുന്നഒരു സസ്യമാണ് ഇത്. തൊലിയ്ക്ക് മഞ്ഞ കലർന്ന തവിട്ട് നിറമാണുള്ളത്. വിരുദ്ധ ദിശകളിലേയ്ക്ക് നിൽക്കുന്ന ഇലകളുള്ള ഈ സസ്യത്തിൽ ഇലകളുടെ അരികുകൾ ചിലപ്പോൾ അറക്കവാളിന്റേതു പോലെ വരാം[1]. ചെറിയ പൂക്കളും കായ്കളും ഉണ്ടാകുന്ന ഈ സസ്യം സമുദ്രനിരപ്പിൽ നിന്നും 300 മീറ്റർ വരെ ഉയരത്തിൽ ജലാശയ സമീപത്തോ കടൽത്തീരത്തോ ഉണ്ടാകാം. ഇലപൊഴിയും കാടുകളാണ് സ്വാഭാവിക ആവാസവ്യവസ്ഥ[2]. ഇന്ത്യ, ശ്രീലങ്ക, ദക്ഷിണ ചൈന, ദക്ഷിണ ജപ്പാൻ, ന്യൂഗിനിയ, ഓസ്ട്രേലിയ, പസഫിക് മേഖല, ഇന്തോനേഷ്യയിലെ ബോർണിയോ ദ്വീപ് എന്നിവിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്[1]. ശാസ്ത്രീയ വർഗ്ഗീകരണത്തിന്റെ പിതാവായ കാൾ ലിനേയസ് തന്നെയാണ് ഈ സസ്യത്തിനു ശാസ്ത്രീയനാമം നൽകിയിട്ടുള്ളത്[3].
ഉപയോഗം[തിരുത്തുക]
ആയുർവേദത്തിൽ ദശമൂലത്തിൽ ഉപയോഗിക്കുന്നതിനു പുറമേ സന്ധിവാതത്തിനു പ്രതിവിധിയായി മുഞ്ഞ ഉപയോഗിക്കാറുണ്ട്. ദഹനക്കുറവ്, പനി, ജലദോഷം, മുഴകൾ, ത്വഗ്‌രോഗങ്ങൾ തുടങ്ങിയവയ്ക്കും മുഞ്ഞ ഔഷധമായി ഉപയോഗിക്കുന്നു.5മുഞ്ഞയില വീതം രാവിലെ വെറും വയറ്റിൽ കഴിച്ചാൽ കുടൽ പുണ്ണ് ശമിക്കും. കുട്ടികളിലെ പലരോഗങ്ങൾക്കും മുഞ്ഞ ഔഷധമാക്കി ഉപയോഗിക്കാവുന്നതാണ്[4]
മലേഷ്യൻ ഇന്തോനേഷ്യൻ പ്രദേശങ്ങളിൽ ഈ ചെടി ഭക്ഷണമായി ഉപയോഗിക്കാറുണ്ട്, ഒപ്പം അവിടങ്ങളിൽ ശ്വാസതടസ്സം മാറാൻ ഇലയും വേരും, സ്ത്രീകളിൽ മുലപ്പാൽ വർദ്ധിക്കാൻ ഇലയും കഴിക്കുന്നു[3]. ഹൃദയത്തിന്റെ പ്രവർത്തനം പോഷിപ്പിക്കാനും മുഞ്ഞ ഉപയോഗിക്കാമെന്ന് ബംഗ്ലാദേശിൽ നടന്ന പഠനത്തിൽ പറയുന്നു[5].
രസാദി ഗുണങ്ങൾ[തിരുത്തുക]
രസം :കടു, തിക്തം, തുവരം, മധുരം
ഗുണം :ലഘു
വീര്യം :ഉഷ്ണം
വിപാകം :മധുരം [6]
ഔഷധയോഗ്യഭാഗം[തിരുത്തുക]
വേര്, ഇല, സമൂലം [6]
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "Premna serratifolia L., Mant. Pl. 2 (1771)". ശേഖരിച്ചത് 12 ജനുവരി 2011.
- ↑ Ekambaram Krishnakumar. "Anti-Arthritic Activity of Premna serratifolia Linn., Wood against Adjuvant Induced Arthritis". ശേഖരിച്ചത് 12 ജനുവരി 2011.
- ↑ 3.0 3.1 "Premna serratifolia (malbau)". kew.org. ശേഖരിച്ചത് 12 ജനുവരി 2011.
- ↑ "മുഞ്ഞ". കേരള ഇന്നവേഷൻ ഫൗണ്ടേഷൻ. ശേഖരിച്ചത് 12 ജനുവരി 2011.
- ↑ Rekha Rajendran (27 ജൂലൈ 2008). "Cardiac stimulant activity of bark and wood of Premna serratifolia". ശേഖരിച്ചത് 12 ജനുവരി 2011. Unknown parameter
|coauthors=
ignored (|author=
suggested) (help) - ↑ 6.0 6.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
ചിത്രങ്ങൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ Premna serratifolia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Premna serratifolia എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |