മഴുക്കാഞ്ഞിരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഞമ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മഴുക്കാഞ്ഞിരം
Anogeissus latifolia (Roxb ex DC) Wall ex Gill.jpg
മഴുക്കാഞ്ഞിരത്തിന്റെ പൂവും ഇലകളും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഡിവിഷൻ:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
A. latifolia
ശാസ്ത്രീയ നാമം
Anogeissus latifolia
(Roxb. ex DC.) Wall. ex Guill. & Perr.
പര്യായങ്ങൾ
  • Anogeissus latifolia var. glabra C.B.Clarke
  • Anogeissus latifolia var. tomentosa Haines
  • Anogeissus latifolia var. villosa C.B.Clarke
  • Conocarpus latifolius Roxb. ex DC.

ഇന്ത്യ, നേപ്പാൾ, മ്യാന്മർ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഇടത്തരം വലിപ്പമുള്ള ഒരു വൃക്ഷമാണ് ഞമ എന്നും അറിയപ്പെടുന്ന മഴുക്കാഞ്ഞിരം. (ശാസ്ത്രീയനാമം: Anogeissus latifolia) തുകൽ ഊറയ്ക്കിടാൻ ആവശ്യമുള്ള ടാനിൻ ധാരാളം അടങ്ങിയിട്ടുള്ള വൃക്ഷമാണിത്. വേഗം വളരുന്ന ഇലപൊഴിയും മരം. കാലിക്കോ പ്രിന്റിങ്ങിന് ആവശ്യമുള്ള ഒരു പശയും ഈ മരത്തിൽ നിന്നു ലഭിക്കുന്നുണ്ട്. ടസ്സാർ സിൽക് ഉണ്ടാക്കുന്ന Antheraea paphia എന്ന ശലഭം തിന്നു ജീവിക്കുന്ന ഇലകളിൽ ഒന്ന് ഈ മരത്തിന്റെയാണ്[1]. നല്ല പോഷകം അടങ്ങിയിട്ടുള്ള മഴുക്കാഞ്ഞിരത്തിന്റെ ഇലകൾ നല്ലൊരു കാലിത്തീറ്റയാണ്. തേനീച്ചകൾക്ക് പൂമ്പൊടി ധാരാളമായി ഈ മരത്തിൽ നിന്നും കിട്ടുന്നു[2]. നാട്ടുവൈദ്യത്തിൽ വയറിലെ അസുഖത്തിന് ഉപയോഗിക്കാറുണ്ട്[3]. വേരും തടിയും ഇലയും പഴവുമെല്ലാം ഔഷധാവശ്യത്തിന് ഉപയോഗിച്ചുവരുന്നു. [4]

മഴുക്കാഞ്ഞിരത്തിന്റെ തടി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • [1] പൂവിന്റെ ചിത്രം
  • [2] കൂടുതൽ വിവരങ്ങൾ
  • http://www.ncbi.nlm.nih.gov/pubmed/19723196
  • [3] കാലിത്തീറ്റയായി ഉപയോഗിക്കുംപ്പൊഴുള്ള പോഷകത്തിന്റെ അളവുകൾ


"https://ml.wikipedia.org/w/index.php?title=മഴുക്കാഞ്ഞിരം&oldid=3148230" എന്ന താളിൽനിന്ന് ശേഖരിച്ചത്