വെടിപ്ലാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെടിപ്ലാവ്
Durio exarillatus.jpg
വെടിപ്ലാവിന്റെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Malvales
കുടുംബം: Malvaceae
ജനുസ്സ്: Durio
വർഗ്ഗം: D. exarillatus
ശാസ്ത്രീയ നാമം
Durio exarillatus
(Robyns) ined.
പര്യായങ്ങൾ
  • Cullenia exarillata A.Robyns

കേരളത്തിലെ നനവാർന്ന ഇലപൊഴിക്കും കാടുകളിൽ കാണുന്ന 40 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു വന്മരമാണ് വെടിപ്ലാവ്[1]. (ശാസ്ത്രീയനാമം: Durio exarillatus). കാരയനി, വേടപ്ലാവ്, കുരങ്ങുപ്ലാവ്, മുള്ളൻപാലി എന്നെല്ലാം അറിയപ്പെടുന്നു.

പ്രത്യേകത[തിരുത്തുക]

കാട്ടിൽ പഴങ്ങൾക്ക് ക്ഷാമമുള്ള മാർച്ചിലാണ് വെടിപ്ലാവിന്റെ പൂക്കാലം ആരംഭിക്കുന്നത്. ഏതാണ്ട് 50 ദിവസം നീണ്ടുനിൽക്കുന്ന പൂക്കാലത്ത് ഓരോ മരത്തിലും 8000-ത്തിലുമധികം പൂക്കളുണ്ടാവുന്നു. പൂവിൽ കാര്യമായി തേൻ ഉണ്ടാവില്ല, എന്നാൽ കാട്ടുമൃഗങ്ങൾക്കും പക്ഷികൾക്കും പൂവ് തിന്നാൻ പറ്റുന്നതാണ്. ഒരു പഠനത്തിൽ കണ്ടത് ആറു തരം സസ്തനികളും ഏഴ് തരം പക്ഷികളും ഈ പൂക്കൾ തിന്നുന്നുണ്ടെന്നാണ്. ഇവ ധാരാളം പൂക്കൾ നശിപ്പിച്ചുവെങ്കിലും പരാഗണത്തിന് നന്നായി സഹായിക്കുന്നു. കാട്ടിലെ വറുതിയുടെ കാലത്ത് ധാരാളം മൃഗങ്ങൾക്ക് വേണ്ട ഭക്ഷണം നൽകുന്ന ഈ വൃക്ഷത്തിന് പ്രത്യുപകാരമായി പരാഗണം നടന്നുകിട്ടുന്നത്, ജന്തുക്കളും സസ്യങ്ങളും തമ്മിലുള്ള സഹകരണരീതിക്ക് ഒരു ഉദാഹരണമാണ്. ഇക്കാര്യം വെടിപ്ലാവിനെ കാട്ടിലെ അതിപ്രധാനമായ ഒരു വൃക്ഷമാക്കിമാറ്റുന്നു[2].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=വെടിപ്ലാവ്&oldid=2412723" എന്ന താളിൽനിന്നു ശേഖരിച്ചത്