നരിവേങ്ങ
നരിവേങ്ങ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | A. fraxinifolius
|
Binomial name | |
Acrocarpus fraxinifolius Arn.
| |
Synonyms | |
|
ഇന്തോമലേഷ്യ മേഖലയിലും പശ്ചിമഘട്ടത്തിൽ തെക്കൻ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും അവിടവിടെയായി കാണപ്പെടുന്ന ഒരു ഇലപൊഴിക്കും മരമാണ് നരിവേങ്ങ അഥവാ കുരങ്ങാടി (ശാസ്ത്രീയനാമം: Acrocarpus fraxinifolius). പശ്ചിമഘട്ടത്തിലെ 1300 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ ഇത് കാണപ്പെടുന്നു. ഇത് കരിങ്ങോടി, മലംകൊന്ന, മലവേപ്പ്, നെല്ലാര, ചുവപ്പ് അകിൽ, കാരാങ്ങൻ എന്നെല്ലാം പേരുകളുണ്ട്[1].
രൂപവിവരണം
[തിരുത്തുക]ഏകദേശം 30-60 മീറ്റർ വരെ ഉയരം വയ്ക്കുന്നു. ഉരുണ്ട തടിയാണുള്ളത്. ആകെ ഉയരത്തിന്റെ മുക്കാൽ ഭാഗം വരെ ശിഖരങ്ങൾ കാണാറില്ല. വേരുകൾ നാലര മീറ്റർ വരെ ആഴ്‌ന്നിറങ്ങാറുണ്ട്. ഏഷ്യൻ വംശജനാണെങ്കിലും ലോകത്തിന്റെ പലഭാഗങ്ങളിലും നട്ടുവളർത്തുന്നു. വിത്തുവഴിയാണ് വിതരണം.
ഉപയോഗങ്ങൾ
[തിരുത്തുക]ഇലകൾ കാലിത്തീറ്റയായി ഉപയോഗിക്കുന്നു. തേനീച്ചകൾക്ക് തേനിന്റെ നല്ലൊരു ഉറവിടമാണു ഇതിന്റെ പൂക്കൾ. മണ്ണൊലിപ്പിനെ തടയുവാനുള്ള കഴിവ് നരിവേങ്ങയ്ക്ക് നന്നായിട്ടുണ്ട്. കാപ്പി, ചായത്തോട്ടങ്ങളിൽ തണലിന് വളർത്താൻ ഈ മരം ഉപയോഗിക്കുന്നുണ്ട്. [2]
Medias
[തിരുത്തുക]-
Seedling
-
Young trees
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-29. Retrieved 2012-10-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-13. Retrieved 2012-10-21.