ഏഴിലംപാല
ഏഴിലംപാല | |
---|---|
![]() | |
Indian Devil tree (Alstonia scholaris) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
Tribe: | |
Subtribe: | |
ജനുസ്സ്: | |
വർഗ്ഗം: | A. scholaris
|
ശാസ്ത്രീയ നാമം | |
Alstonia scholaris L. R. Br. | |
പര്യായങ്ങൾ | |
|
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന ഉഷ്ണമേഖലാ നിത്യഹരിതവൃക്ഷമാണ് ഏഴിലംപാല. (ശാസ്ത്രീയനാമം: Alstonia scholaris). 30 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 200 മീറ്റർ മുതൽ 700 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കാണുന്നു.[1] ഇതിന്റെ ഇലകൾക്ക് ഏഴ് ഇതളുകൾ ഉള്ളതിനാൽ ആണ് ഏഴിലംപാല എന്ന പേർ കിട്ടിയത്. ഐതിഹ്യങ്ങളിലും മറ്റും, യക്ഷിയുമായി ഈ പാലയെ ബന്ധിപ്പിക്കാറുണ്ട്.
അപ്പോസൈനേസീ (Apocynaceae) എന്ന സസ്യ കുടുംബത്തിലെ അംഗമാണ് ഏഴിലം പാല. ഇന്ത്യയിൽ മാത്രമല്ല ആഫ്രിക്ക , മധ്യ അമേരിക്ക, ന്യൂസിലാന്റ് , ആസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലും പാലയുടെ സാന്നിധ്യമുണ്ട്. നിത്യ ഹരിത വനങ്ങളിലെ സജീവ സാന്നിധ്യമാണ് പാലമരങ്ങൾ . ഏഴിലംപാല , യക്ഷിപ്പാല , ദൈവപ്പാല, കുടപ്പാല, കുരുട്ടു പാല തുടങ്ങി കേരളത്തിൽ അങ്ങോളം ഇങ്ങോളം പാലകൾക്ക് അനവധി നാമധേയങ്ങൾ ഉണ്ട്. ആംഗലേയത്തിൽ ഇതിനു ഡെവിൾ ട്രീ എന്നും പേര് .
.
വിവരണം[തിരുത്തുക]
ആയുർവേദത്തിൽ വാത, പിത്ത രോഗങ്ങൾക്കും , തൊലി, മലേറിയ , അൾസർ , അപസ്മാരം , ദഹനക്കുറവ് . പനി , തുടങ്ങിയ രോഗങ്ങൾക്ക് പാലയുടെ ഇല,തൊലി, പാലക്കറ ഇവ ഉപയോഗിക്കാറുണ്ട്.
ഉപയോഗം[തിരുത്തുക]
മരത്തിന്റെ ഉണങ്ങിയ തൊലി മലേറിയ ബാധിച്ചവരുടെ പനി ക്രമമായി കുറക്കാൻ ഉപയോഗിക്കുന്നു. ഇതു് ത്വക് രോഗങ്ങൾക്കു് മരുന്നായും ഉപയോഗിക്കുന്നു.[2] അമൃതാരിഷ്ടം, മഹാ തിക്തക ഘൃതം, മഹൽ പഞ്ചഗവ്യ ഘൃതം എന്നിവയിലെ ഒരു ഘടകമാണ്. ത്രിദോഷഘ്നമാണ്. മലമ്പനിയ്ക്ക് ക്വയിനയ്ക്ക് പകരമായി ഉപയോഗിക്കാം, എന്നാൽ ക്വയിനയുടെ ദോഷങ്ങളുമില്ല. ഇലയും തൊലിയും കൊണ്ടുള്ള കഷായവും ചൂർണ്ണവും ദഹനശക്തി കൂട്ടാനും രക്ത ശുദ്ധിയ്ക്കും മലബന്ധത്തിനും ഉദര ശൂലകൾക്കും നല്ലതാണ്. പൂവ് പൊടിച്ച് മൂക്കിൽ വലിച്ചാൽ തലവേദന മാറും. പല്ലിൽ ദ്വാരം വീണുള്ള വേദനയ്ക്ക് ഇല പൊട്ടിച്ചാൽ വരുന്ന പാല് ദ്വാരത്തിൽ ഒഴിച്ചാൽ മതി. വില്യം ബോറിക്. എം.ഡി.യുടെ ഹോമിയൊപ്പതിൿ മെറ്റീരിയ മെഡിക്കയിൽ ഏഴിലം പാലയെ പറ്റി പ്രതിപാദിച്ചിട്ടുണ്ട്.[3]
രസാദി ഗുണങ്ങൾ[തിരുത്തുക]
രസം :തിക്തം, കഷായം
ഗുണം :ലഘു, സ്നിഗ്ധം
വീര്യം :ഉഷ്ണം
വിപാകം :കടു [4]
ഔഷധയോഗ്യ ഭാഗം[തിരുത്തുക]
തൊലി, കറ[4]
സാമൂഹികസാന്നിദ്ധ്യം[തിരുത്തുക]
പാലകളിൽ യക്ഷികളും ഗന്ധർവന്മാരും വസിക്കുന്നുണ്ടെന്നൊരു വിശ്വാസമുണ്ട്. പലപ്പോഴും ഈ വിശ്വാസത്തിന്റെ തുടർച്ചയായി സാഹിത്യരൂപങ്ങളിലും പാലയുടെ സാന്നിദ്ധ്യം കാണാം. ചലച്ചിത്രഗാനങ്ങളിൽ ആകട്ടെ ഏഴിലംപാല ആവർത്തിച്ചു പ്രത്യക്ഷപ്പെട്ടിരിക്കുന്നതു കാണാം.
ചിത്രങ്ങൾ[തിരുത്തുക]
ബേക്കൽ കോട്ടയിൽ നിൽക്കുന്ന ഏഴിലംപാല
അവലംബം[തിരുത്തുക]
- ↑ http://www.biotik.org/india/species/a/alstscho/alstscho_en.html
- ↑ Medicinal Plants- SK Jain, Natioanl Book Trust, India
- ↑ വൈദ്യരത്നം പി.ടി, കൃഷ്ണൻ നമ്പ്യാർ - ഔഷധം ( പേജ് 13, പുസ്തകം11 ലക്കം9)
- ↑ 4.0 4.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ Alstonia scholaris എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Alstonia scholaris എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം സ്ഥിതി ഒട്ടും ആശങ്കാജനകമല്ലാത്ത ജീവികൾ
- സസ്യങ്ങൾ - അപൂർണ്ണലേഖനങ്ങൾ
- കേരളത്തിലെ വൃക്ഷങ്ങൾ
- വൃക്ഷങ്ങൾ
- ഔഷധസസ്യങ്ങൾ
- പാലകൾ
- ആൾസ്റ്റോണിയ ജനുസ്സിൽ ഉൾപ്പെട്ട സസ്യങ്ങൾ
- പുഷ്പിക്കുന്ന സസ്യങ്ങൾ
- അപ്പോസൈനേസീ
- ക്വീൻസ്ലാൻഡിലെ സസ്യജാലങ്ങൾ
- ഓസ്ട്രേലിയയിലെ മരങ്ങൾ
- യുനാനിലെ സസ്യങ്ങൾ
- പശ്ചിമ ബംഗാളിന്റെ ചിഹ്നങ്ങൾ