അരണമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അരണമരം
അരണമരത്തിന്റെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
P. longifolia
Binomial name
Polyalthia longifolia
അരണമരം ശാസ്ത്രീയനാമം: Polyalthia longifolia കുടുംബം Annonaceae.
അരണമരം ശാസ്ത്രീയനാമം: Polyalthia longifolia കുടുംബം Annonaceae.
അരണമരത്തിന്റെ വിത്തുകളും പഴങ്ങളും

ഇന്ത്യൻ വംശജനായ (?) നിത്യഹരിതവൃക്ഷമാണ്‌ അരണമരം. (ശാസ്ത്രീയനാമം: Polyalthia longifolia) ശബ്ദമലിനീകരണത്തെ അകറ്റാനായാണ്‌ പ്രധാനമായും നട്ടുപിടിപ്പിക്കുന്നത്‌. 40 മീറ്ററോളം പൊക്കം വയ്ക്കാറുണ്ട്‌. ഇലകളുടെ സാദൃശ്യം കൊണ്ടാവാം പലപ്പോഴും അശോകമരമായി ഇതിനെ തെറ്റിദ്ധരിക്കാറുണ്ട്‌. ഒട്ടും മുറിച്ച്‌ നേരെയാക്കാതെ തന്നെ നല്ല നിരയായി വളരാൻ ഈ വൃക്ഷത്തിന്‌ കഴിവുണ്ട്‌. വളയുന്നതും ബലമുള്ളതുമായ തടിയാണ്‌ അരണമരത്തിന്റേത്‌. ദക്ഷിണേന്ത്യയിൽ ചെണ്ട നിർമ്മിക്കാനും ചൈനയിൽ തീപ്പെട്ടി ഉണ്ടാക്കാനും ഉപയോഗിക്കുന്നു. വറുതിയുടെ നാളിൽ മനുഷ്യനും ഇതിന്റെ പഴങ്ങൾ തിന്നാറുണ്ട്‌. [1]

വിതരണം[തിരുത്തുക]

ഇന്ത്യയിലും ശ്രീലങ്കയിലും ധാരാളമായി കണ്ടുവരുന്നു. പല ഉദ്യാനങ്ങളിലും ഇതു നട്ടുപിടിപ്പിച്ചുവരുന്നു.

ഇലകൾ[തിരുത്തുക]

ചെറുതായിരിക്കുമ്പോൾ ഇളം പച്ചനിറമുള്ള ഇലകൾ പ്രായമാവുന്തോറും കടും പച്ചയായി മാറുന്നു. നല്ല മിനുസമുണ്ട്‌ ഇലകൾക്ക്‌. kite swallowtails പൂമ്പാറ്റകളുടെ ലാർവ അരണമരത്തിലാണ്‌ വളരുന്നത്‌.

പൂക്കൾ[തിരുത്തുക]

നക്ഷത്രരൂപത്തിലുള്ള ഇളം പച്ചപൂക്കളാണ്‌ അരണമരത്തിന്‌. രണ്ടുമൂന്ന് ആഴ്ചകളേ പൂക്കൾ നിലനിൽക്കുകയുള്ളൂ.

കായകൾ[തിരുത്തുക]

10-20 എണ്ണം ഒരുമിച്ചുള്ള കുലകളായി കാണപ്പെടുന്നു. പച്ചനിറത്തിലുള്ള കായകൾ മൂക്കുമ്പോൾ കറുപ്പുനിറത്തിലാവുന്നു. പക്ഷികളുടെയും വവ്വാലുകളുടെയും ഇഷ്ടഭക്ഷണമാണിത്‌. അവ തന്നെയാണ്‌ വിത്തുവിതരണം നടത്തുന്നതും.

ഔഷധഗുണങ്ങൾ[തിരുത്തുക]

പനി, ത്വക്‌ രോഗങ്ങൾ , രക്തസമ്മർദ്ദം, വിര രോഗങ്ങൾ എന്നിവയ്ക്കെല്ലാം ഇതു മരുന്നായി ഉപയോഗിക്കാറുണ്ട്‌. [2]. വിത്തുകളിൽ പലവിധ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു. ഇതു കൂടാതെ ധാരാളം രാസസംയുക്തങ്ങളും[3] ഔഷധയോഗ്യമായ മറ്റു പദാർത്ഥങ്ങളും അരണമരത്തിന്റെ വേരിലും തടിയിലും ഇലയിലും അടങ്ങിയിരിക്കുന്നു.[4]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-24. Retrieved 2012-10-18.
  2. http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=16&key=18[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.globinmed.com/index.php?option=com_content&view=article&id=83458:polyalthia-longifolia&catid=718:p&Itemid=150
  4. http://www.stuartxchange.org/IndianTree.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അരണമരം&oldid=4081255" എന്ന താളിൽനിന്ന് ശേഖരിച്ചത്