ബദാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബദാം
Ametllesjuliol.jpg
ബദാം മരം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Rosales
ജനുസ്സ്: Prunus
വർഗ്ഗം: P.dulcis
ശാസ്ത്രീയ നാമം
Prunus dulcis
(Mill.) D.A.Webb

പ്രൂണസ് ജനുസ്സിൽപെട്ട ഒരു മരമാണ്‌ ബദാം (Almond).ശാസ്ത്രനാമം ടെർമിനേലിയ കട്ടാപ്പ (Terminalia catappa L.)ഇംഗ്ലീഷിൽ ഇന്ത്യൻ ബദാം എന്നും, സംസ്കൃതത്തിൽ ദേശബദാമഃ (ക്ഷുദ്രാബ്ജ.) എന്നും പേർ വിളിക്കുന്നു. മലയാളത്തിൽ തല്ലിമരം, നാട്ടുബദാം, കൊട്ടക്കുരു, തല്ലിതേങ്ങ എന്നും വിളിക്കാറുണ്ട്. ഇതിന്റെ പരിപ്പ് ഭക്ഷ്യയോഗ്യവും വളരെയധികം പോഷക മൂല്യമുള്ളതുമാണ്.

നാലുമുതൽ പത്തുവരെ മീറ്റർ ഉയരം വയ്ക്കുന്ന ഈ ഇലപൊഴിയും മരത്തിന്റെ തടിയ്ക്ക് 30 സെന്റീമീറ്റർ വരെ വ്യാസമുണ്ടാകും. മധ്യേഷ്യയിലാണ്‌ ഈ മരത്തിന്റെ ഉദ്ഭവം. മനുഷ്യർ പിന്നീട് വടക്കേ ആഫ്രിക്ക, യൂറോപ്പ് മുതലായ മറ്റു സ്ഥലങ്ങളിലേക്ക് ഇതിനെ കൊണ്ടുപോകുകയായിരുന്നു.

ഭക്ഷിക്കാനുപയോഗിക്കുന്നതിനു പുറമെ ഇതിന്റെ പരിപ്പിൽ നിന്ന് എണ്ണയും നിർമ്മിക്കാറുണ്ട്. ജമ്മു-കശ്മീർ സംസ്ഥാനത്തിന്റെ ഔദ്യോഗിക വൃക്ഷമാണ്‌ ബദാം.


രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :മധുരം

ഗുണം :ഗുരു, സ്നിഗ്ധം

വീര്യം :ഉഷ്ണം

വിപാകം :മധുരം [1]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

ഫലം, വിത്ത്, എണ്ണ [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ‌[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ബദാം&oldid=2135895" എന്ന താളിൽനിന്നു ശേഖരിച്ചത്