കരിങ്ങോട്ട
| കരിങ്ങോട്ട | |
|---|---|
| കരിങ്ങോട്ടയുടെ പൂക്കൾ | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | Q. indica |
| Binomial name | |
| Quassia indica (Gaertn.) Noot.[1] | |
| Synonyms[2] | |
| |
നിത്യഹരിതവനങ്ങളിലും പുഴയുടെ സമീപങ്ങളിലും വളരുന്ന ഒരിനം നിത്യഹരിതവൃക്ഷമാണ് കരിങ്ങോട്ട അഥവാ കരിഞ്ഞോട്ട (ശാസ്ത്രീയനാമം: Quassia indica). ഇന്ത്യ, ബർമ, ശ്രീലങ്ക എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. കേരളത്തിൽ ഈ മരം വളരെ വ്യാപകമായ രീതിയിൽ കാണുന്നു.
വിവരണം
[തിരുത്തുക]10 മീറ്റർ വരെ ഉയരത്തിലാണ് കരിങ്ങോട്ട വളരുന്നത്[3]. വൃക്ഷത്തിന്റെ തളിരിലയ്ക്ക് ഇളം മഞ്ഞ നിറമാണ്. മൂപ്പെത്തുമ്പോൾ ഇവ പച്ചയായി മാറുന്നു. എന്നാൽ കടുംപച്ച നിറം ഇവയ്ക്കു ലഭിക്കാറില്ല. ശാഖാഗ്രഭാഗത്താണ് ഇലകൾ കൂട്ടമായി കാണപ്പെടുന്നത്. ഇലകൾക്ക് 15 മുതൽ 22 വരെ സെന്റീമീറ്റർ നീളവും 6 സെന്റീമീറ്റർ വീതിയും ഉണ്ടാകുന്നു. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് കരിങ്ങോട്ട പുഷ്പിക്കുന്നത്. മണമില്ലാത്ത പൂക്കൾക്ക് ഇടത്തരം വലിപ്പമാണ്. ഫലത്തിന്റെ അണ്ഡാശയത്തിനു നാല് അറകളാണുള്ളത്[4]. ഏകദേശം നാലു മാസമാകുമ്പോൾ ഫലം മൂപ്പെത്തുന്നു. കായയ്ക്കും തൊലിക്കും തടിക്കും നേർത്ത കയ്പ്പു രസമാണ്. തടിയുടെ കാതലിനു ഇളം മഞ്ഞ നിറമാണ്. തടിക്ക് ഈടും ബലവും വളരെ കുറവാണ്. വിത്തിനു ജീവനക്ഷമത കുറവായതിനാൽ സ്വാഭാവിക പുനരുത്ഭവം കുറവാണ്.
ഔഷധ ഉപയോഗം
[തിരുത്തുക]വിത്തിൽ നിന്നും എണ്ണയുണ്ടാക്കി ആയുർവേദത്തിൽ ഉപയോഗിക്കുന്നു. തൊലി, ഇല, കാതൽ, വിത്തിൽ നിന്നു കിട്ടുന്ന എണ്ണ എന്നിവ ഔഷധത്തിന് ഉപയോഗിക്കുന്നു.
രസാദി ഗുണങ്ങൾ
[തിരുത്തുക]- രസം : തിക്തം
- ഗുണം : തീക്ഷ്ണം, സ്നിഗ്ധം
- വീര്യം : ഉഷ്ണം
- വിപാകം : കടു
ചിത്രശാല
[തിരുത്തുക]- കരിഞൊട്ട
- കരിഞൊട്ട
- കരിഞൊട്ടയുടെ തളിരില
- കരിഞൊട്ടയുടെ ഇല
അവലംബം
[തിരുത്തുക]- ↑ http://zipcodezoo.com/Plants/Q/Quassia_indica/
- ↑ http://www.asianplant.net/Simaroubaceae/Quassia_indica.htm
- ↑ ഗൂഗിൾ ബുക്സ്, Timbers 1, Volume 1; Volume 7
- ↑ "Quassia indica (Gaertner)". Archived from the original on 2016-03-08. Retrieved 2012-08-02.
- ഔഷധസസ്യങ്ങൾ-2, ഡോ. നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്