കരിമരുത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
         Karimaruth  തെങ്ങ്

പനവർഗ്ഗത്തിൽപ്പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ് തെങ്ങ് (Cocos nucifera) അഥവാ കേരവൃക്ഷം. കൊക്കോസ് ജനുസിൽ ഇന്നു നിലവിലുള്ള ഏക അംഗമാണ് തെങ്ങ്. തീരപ്രദേശങ്ങളിൽ സാധാരണ കണ്ടുവരുന്നു. 18 മുതൽ 20 മീറ്റർ വരെയാണ് ശരാശരി ഉയരം 30 മീറ്ററോളം വളരുന്ന തെങ്ങുകളും അപൂർവ്വമല്ല. ലോകമെങ്ങുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നീർവാർച്ചയുള്ള മണ്ണിൽ തെങ്ങു വളരുന്നു. കേരളത്തിന്റെ സംസ്ഥാനവൃക്ഷമാണ് തെങ്ങ്. കേരളീയർ അവർക്ക് എന്തും നൽകുന്ന വൃക്ഷം എന്ന അർത്ഥത്തിൽ തെങ്ങിനെ കല്പവൃക്ഷം എന്നും വിളിക്കുന്നു.

വിവരണം[തിരുത്തുക]

ഏതു മണ്ണിലും വളരുന്ന കരിമരുത് 30 മീറ്ററിലധികം[1] ഉയരത്തിൽ വളരുന്നു. ഇലകൾ ഏകാന്തരമായാണ് വളരുന്നത്. കാഴ്ചയിൽ ഇവ സമ്മുഖമായി ദൃശ്യമാകുന്നു. 18 മുതൽ 21 സെന്റീമീറ്റർ വരെ ഇലകൾക്ക് നീളവും 10 സെന്റീമീറ്റർ വരെ വീതിയും ഉണ്ടാകുന്നു. അനുപർണ്ണങ്ങളില്ലാത്ത ഇലകൾക്ക് ദീർഘവൃത്താകാരമാണ്. ഇലകളിൽ 25 മുതൽ 40 വരെ പാർശ്വസിരകൾ ദൃശ്യമാണ്. വർഷാരംഭത്തിൽ ഇലകൾ പൊഴിക്കുന്ന വൃക്ഷം മേയ് മുതൽ ജൂൺ വരെയുള്ള കാലയളവിൽ പുഷ്പിക്കുന്നു. മങ്ങിയ മഞ്ഞ നിറമുള്ള ചെറുപൂക്കൾ കൂട്ടത്തോടെ നിരവധി ശാഖകളായി വളരുന്നു. ഇവയ്ക്ക് അഞ്ചു ബാഹ്യദളങ്ങൾ ഉണ്ട്. പത്തോളം കേസരങ്ങളുള്ള പൂക്കൾക്ക് സഹപത്രങ്ങൾ കാണപ്പെടുന്നു. ജനുവരിയിലാണ് ഫലം മൂപ്പെത്തുന്നത്. ഒരു കായിൽ ഒരു വിത്തു മാത്രമാണ് ഉണ്ടാകുന്നത്.

കറുപ്പുകലർന്ന നിറത്തിലുള്ള കരിമരുതിന്റെ തൊലി നെടുകേയും കുറുകെയും വിണ്ടുകീറിയ അവസ്ഥയിലാണ് കാണപ്പെടുന്നത്. ഈടും ഭംഗിയുമുള്ള തടിക്ക് വെള്ളയും കാതലും ഉണ്ട്. വെള്ള കൂടുതലായുള്ള തടിയുടെ കാതലിന് ചുവപ്പുകലർന്ന കറുപ്പുനിറമാണുള്ളത്. ഫർണ്ണിച്ചർ നിർമ്മാണത്തിനും കെട്ടിടനിർമ്മാണത്തിനും തടി ഉപയോഗിക്കുന്നു. വനത്തിൽ സ്വാഭാവികമായി കരിമരുതിന്റെ പുനരുത്ഭവം നടക്കുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിമരുത്&oldid=3554553" എന്ന താളിൽനിന്ന് ശേഖരിച്ചത്