Jump to content

പുളിനെല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അരിനെല്ലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുളിനെല്ലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Tribe:
Subtribe:
Genus:
Species:
P. acidus
Binomial name
Phyllanthus acidus
ചട്ടിയിൽ കായ്ച്ച്‌ നിൽക്കുന്ന പുളിനെല്ലി(അരിനെല്ലി)

സാധാരണ കാണപ്പെടുന്ന നെല്ലിക്കയെക്കാൾ പുളിരസം ഉള്ളതും നല്ല പച്ചനിറത്തിൽ കുലകളായി ഉണ്ടാകുന്നവയുമാണ്‌ പുളിനെല്ലി. അരിനെല്ലി, ചതുരനെല്ലി, ശീമനെല്ലി, നെല്ലിക്കാപ്പുളി, നെല്ലിപ്പുളി എന്നിങ്ങനെയും, നക്ഷത്രത്തിന്റെ രൂപസാദൃശ്യമുള്ളതിനാൽ നക്ഷത്രനെല്ലി എന്നും[1] ഇതറിയപ്പെടുന്നു. ഫിലാന്തസ് അസിഡസ് എന്നാണ്‌ ശാസ്ത്രീയനാമം.

വിതരണം

[തിരുത്തുക]

മഡഗാസ്കറാണ്‌ ഇതിന്റെ ജന്മദേശം. കേരളത്തിൽ നന്നായി വളരുന്നുണ്ട്.

വിവരണം

[തിരുത്തുക]

ഏകദേശം 9 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന പുളിനെല്ലി ഒരു നിത്യഹരിത സസ്യമാണ്‌. എല്ലായ്പ്പോഴും ഇലകൾ കാണപ്പെടുന്ന ഈ സസ്യത്തിൽ, പ്രധാന തണ്ടിന്റെ അറ്റത്തായി ഉപശിഖരങ്ങൾ ഉണ്ടാകും. ഇലകൾ ഇലത്തണ്ടുകളിൽ ഇരുവശത്തും നിരയായി കാണപ്പെടുന്നു. ഇലകൾക്ക് മുകൾ ഭാഗം കടും പച്ചയും അടിഭാഗം നീലകലർന്ന പച്ചനിറവുമാണ്‌ ഉണ്ടാകുക. ഇലത്തണ്ടുകൾക്ക് ഇടയിൽ നിന്നും കുലകളായി ചെറിയ പൂക്കൾ വെള്ള നിറത്തിൽ കാണപ്പെടുന്നു. കായ്‌കൾ മിനുസമുള്ളതും പച്ചനിറത്തിലും ഏഴോ എട്ടോ വരിപ്പുകളോടെ ഉണ്ടാകുന്നു[1].

കൃഷിരീതി

[തിരുത്തുക]

മിക്കവാറും എല്ലാത്തരം മണ്ണിലും പുളിനെല്ലിമരം വളരും. കളിമണ്ണിൽ കുമ്മായമോ, കമ്പോസ്റ്റോ മേൽമണ്ണുമായി കലർത്തിയും മണലിൽ ജൈവളങ്ങൾ ചേർത്തു പാകപെടുത്തിയും തൈകൾ നടാവുന്നതാണ്‌. വിത്തുമുളപ്പിച്ചും തണ്ടുകൾ മുറിച്ചുനട്ടും പതിവയ്‌ച്ചും പുളിനെല്ലിയുടെ പുതിയ തൈകൾ ഉണ്ടാക്കിയെടുക്കാം. പുതിയ തൈകൾ വേരോടുന്നതുവരെ ജലസേചനം നടത്തിയാൽ മതി. അതിനുശേഷം തൈകളുടെ ചുവട്ടിൽ പുതയിട്ട് ഈർപ്പം നിലനിർത്തിയാൽ മതി. ഇടയ്‌ക്കു വളം നൽകുന്നത്‍ നല്ലതുപോലെ കായ്‌ഫലം നൽകുന്നതിനും വേഗത്തിൽ വളരുന്നതിനും‌‌ സഹായകമാണ്‌[1]. പ്രധാനമായും രണ്ട് വിളവെടുപ്പുകാലമാണ്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പുളിനെല്ലിക്കുള്ളത്. ഏപ്രിൽ-മേയ്, ഓഗസ്റ്റ്-സെപ്റ്റംബർ.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 കർഷകശ്രീ മാസിക ഡിസംബർ 2007 ലെ സുരേഷ് മുതുകുളത്തിന്റെ ലേഖനം. താൾ 41

കുറിപ്പുകൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

ചിത്രശാ‍ല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പുളിനെല്ലി&oldid=3772765" എന്ന താളിൽനിന്ന് ശേഖരിച്ചത്