പൂവരശ്ശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂവരശ്ശ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
T. populnea
Binomial name
Thespesia populnea
Synonyms

Hibiscus bacciferus J.G. Forster Hibiscus populneoides Roxb. Hibiscus populneus L. Malvaviscus populneus (L.) Gaertn. Thespesia macrophylla Blume

കേരളത്തിൽ എല്ലായിടത്തും കണ്ടുവരുന്ന ഒരു ചെറു വൃക്ഷമാണ് പൂവരശ്ശ് (ശാസ്ത്രീയനാമം: Thespesia Populnea) ചെമ്പരത്തിയുടെ വർഗ്ഗത്തിലുള്ള ഒരു ചെറുമരമാണിത്. ചീലാന്തി, പിൽ‌വരശു് എന്നീ പേരുകളിലും അറിയപ്പെടുന്നു. പോർ‌ഷ്യാ ട്രീ, അംബ്രലാ ട്രീ എന്നിവയാണ് ഇതിന്റെ ഇംഗ്ലീഷ് നാമങ്ങൾ. ഈ മരത്തിന്റെ തടി ചിതലുകളുടെ ആക്രമണത്തെ ഒരു പരിധിവരെ തടുക്കുന്നു .ഈ മരത്തിന്റെ വെള്ളനിറത്തിലുള്ള തടിയുടെ പുറം ഭാഗം പോലും മരത്തെ നശിപ്പിക്കുന്ന ചെറുജീവികളുടെ പ്രവർത്തനം ചെറുക്കൻ കഴിവുള്ളതാണ്. പൂവും മൊട്ടും ഇലകളുമെല്ലാം ഭക്ഷ്യയോഗ്യമാണ്. നല്ലൊരു കാലിത്തീറ്റയാണ്. തൊലിയിൽ നിന്നും നല്ല കട്ടിയുള്ള നാര് കിട്ടും. വെള്ളത്തിൽ നന്നായി നിലനിൽക്കുന്ന തടിയാണ് പൂവരശ്ശിന്റേത്, അതിനാൽ ഇതിൻറെ തടി ബോട്ടുണ്ടാക്കാൻ ഉപയോഗിക്കാറൂണ്ട്. മണ്ണൊലിപ്പു തടയാൻ നല്ലൊരു സസ്യമാണിത്[2].

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :തിക്തം, കഷായം

ഗുണം :ലഘു, രൂക്ഷം

വീര്യം :സമശീതോഷ്ണം

വിപാകം :കടു [3]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

തൊലി, ഇല, പൂവ്, വിത്ത് [3]

ഔഷധ ഉപയോഗം[തിരുത്തുക]

ഇതിന്റെ തൊലി, ഇല, പൂവ്, വിത്തു് എന്നിവ ഉപയോഗിക്കുന്നു. [4] മഞ്ഞ നിറത്തിലുള്ള നാലോ അഞ്ചോ ഇലകൾ 1 ലിറ്റർ‌ വെള്ളത്തിലിട്ട് തിളപ്പിച്ചു് പതിവായി കുടിച്ചാൽ കീമോ തെറാപ്പി കഴിഞ്ഞവരിൽ രക്തത്തിന്റെ കൗണ്ടും പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ടും കൂടും[5] മാസമുറ കൃത്യമല്ലാത്തവർ ഇതിന്റെ മഞ്ഞ നിറത്തിലുളള ഇല തിളപ്പിച്ച വെളളം കുടിക്കുന്നത്ഗുണം ചെയ്യുമെന്നും പറയപ്പെടുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Thespesia populnea (L.) Sol. ex Corrêa". Germplasm Resources Information Network. United States Department of Agriculture. 2009-05-05. Retrieved 2009-11-17.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-31. Retrieved 2012-11-05.
  3. 3.0 3.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  4. കേരളത്തിലെ ഔഷധ സസ്യങ്ങൽ , ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിട്ട്യൂട്ട്`
  5. http://medicinplants.blogspot.com/2010_01_01_archive.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പൂവരശ്ശ്&oldid=3819610" എന്ന താളിൽനിന്ന് ശേഖരിച്ചത്