ഇത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത്തി
Dye Fig
Ficustinctoriakerala 02.jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
F. tinctoria
Binomial name
Ficus tinctoria
Synonyms

Ficus gibbosa Blume[1]
Ficus validinervis Benth.

Ithi 62.jpg

മൊറേസി കുടുംബത്തിൽ ഉൾപ്പെടുന്നതും കേരളത്തിൽ കാണപ്പെടുന്നതുമായ ഒരിനം വൃക്ഷമാണ് ഇത്തി (ശാസ്ത്രീയനാമം: :Ficus tinctoria, Ficus gibbosa)[2]. സംസ്കൃതത്തിൽ ഉദുംബര പ്ളക്ഷ എന്നും അറിയപ്പെടുന്നു. ആൽ വർഗ്ഗത്തില്പെടുന്ന വൃക്ഷമാണ്. പാലുപോലുള്ള കറ വൃക്ഷത്തിൽ കാണപ്പെടുന്നു.

രസാദി ഗുണങ്ങൾ[തിരുത്തുക]

  • രസം : കഷായം, മധുരം
  • ഗുണം : ഗുരും രൂക്ഷം
  • വീര്യം : ശീതം

ഔഷധ ഉപയോഗങ്ങൾ[തിരുത്തുക]

ആയുർവേദത്തിൽ പ്രമുഖ സ്ഥാനമുള്ള നാല്പാമരം എന്നത് ഇത്തിയോടൊപ്പം അത്തി, പേരാൽ, അരയാൽ എന്നിവ ചേരുന്നതാണ്. വേര്, ഫലങ്ങൾ, തൊലി, ഇലകൾ ഇവ് ഔഷധത്തിന് ഉപയോഗിക്കുന്നു. പ്രമേഹം, അൾസർ, ത്വക് രോഗങ്ങൾ എന്നിവയ്ക്കുള്ള ഔഷധമായി ഉപയോഗിക്കപ്പെടുന്നു. പഞ്ചവൽക്കത്തിലും അംഗമാണു. തൊലിയിൽ ടാനിൻ, വാക്സ്, സാപോണിൻ എന്നിവ അടങ്ങിയിട്ടുണ്ട്. രക്തശുദ്ധിക്കും, പ്രമേഹരോഗികളിൽ പഞ്ചസാരയുടെ അളവു കുറയ്ക്കാനും, കുഷ്ഠം, യോനീരോഗങ്ങൾ, അർശസ്സ്, കഫപിത്തരോഗങ്ങൾ എന്നിവയ്ക്കും ഉത്തമ ഔഷധമായി ഉപയോഗിക്കുന്നു. ഏറെക്കുറെ അത്തിയുടെ എല്ലാ ഗുണങ്ങളും ഇത്തിക്കുമുണ്ട്.

അവലംബം[തിരുത്തുക]

  1. GRIN
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-12-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-12-16.


ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇത്തി&oldid=3624814" എന്ന താളിൽനിന്ന് ശേഖരിച്ചത്