ചെമ്മരം
ചെമ്മരം | |
---|---|
ഇലകളും കായകളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. polystachya
|
Binomial name | |
Aphanamixis polystachya | |
Synonyms | |
പര്യായങ്ങൾ ഇവിടെ നിന്നും |
ഹിമാചൽ പ്രദേശ്, സിക്കിം, ആസാം, പശ്ചിമഘട്ടമലനിരകൾ എന്നിവിടങ്ങളിൽ ധാരാളം കാണപ്പെടുന്ന ഒരു ഔഷധം ആണ് ചെമ്മരം. കാരകിൽ എന്നും അറിയപ്പെടുന്നു. വിത്തിൽ നിന്നും ലഭിക്കുന്ന എണ്ണ വാതത്തിന് ഉപയോഗിക്കുന്നുണ്ട്. തൊലിക്ക് ഒരുതരം ചവർപ്പ് രസമുണ്ട്. മെലിയേസി(Meliaceae) സസ്യകുടുംബത്തിൽ പെടുന്ന ഇതിന്റെ (ശാസ്ത്രീയനാമം: Aphanamixis polystachya). സംസ്കൃതത്തിൽ ഇതിനെ രോഹീതകം എന്ന പേരിലും ഇംഗ്ലീഷിൽ Sohaga എന്നും അറിയപ്പെടുന്നു. മുള്ളുകളുള്ള ഒരു വൃക്ഷമാണ് ചെമ്മരം. ഇതിനെ ചില സ്ഥലങ്ങളിൽ മുള്ളിലവ് എന്നും അറിയപ്പെടുന്നു[1].
ഔഷധം
[തിരുത്തുക]ചെമ്മരത്തിന്റെ തൊലിയാണ് സാധാരണ ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്. അർബുദം എന്ന രോഗത്തിന്റെ ഫലപ്രദമായ ഔഷധമായി ചെമ്മരത്തിന്റെ തൊലി ഉപയോഗിക്കുന്നു. കഷായം, ആസവം, ലേഹ്യം, ഗുളിക എന്നീ പലരൂപത്തിലും ചെമ്മരത്തിന്റെ തൊലി ഉപയോഗിക്കുന്നു. ചെമ്മരത്തിന്റെ തൊലിയുടെ അഭാവത്തിൽ മഞ്ചട്ടി ഉപയോഗിക്കാം എന്ന് ഗൈലോഗ്രമനിഘണ്ടുവിൽ പറയുന്നു[1]. കൃമിശല്യം, വ്രണം, പ്ലീഹ, രക്തവികാരം, കരളിന് ഉണ്ടാകുന്ന വിവിധതരം അസുഖങ്ങൾ നേത്രരോഗങ്ങൾ എന്നിവയ്ക്കും ചെമ്മരത്തിന്റെ തൊലി ഔഷധമായി ഉപയോഗിക്കുന്നു[1].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 ഡോ.കെ.രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകത്തിൽ നിന്നും. താൾ 86,87.H&C Publishing House, Thrissure.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.biotik.org/india/species/a/aphapoly/aphapoly_en.html Archived 2011-08-25 at the Wayback Machine.
- http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=1&key=45[പ്രവർത്തിക്കാത്ത കണ്ണി]
- [1] പൂക്കൾ, കായകൾ എന്നിവയുടെ ചിത്രങ്ങൾ