നായ്‌ക്കുമ്പിൾ
ദൃശ്യരൂപം
നായ്‌ക്കുമ്പിൾ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Lamiales |
Family: | Lamiaceae |
Genus: | Callicarpa |
Species: | C. tomentosa
|
Binomial name | |
Callicarpa tomentosa (L.) L.
| |
Synonyms[1] | |
|
കാട്ടുതീ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വച്ചു പിടിപ്പിക്കുന്ന ഒരിനം മരമാണ് നായ്‌കുമ്പിൾ (ശാസ്ത്രീയനാമം: Callicarpa tomentosa). ഉമത്തേക്ക്, തിൻപെരിവേലം, എന്നും ഈ മരം അറിയപ്പെടുന്നു. കേരളത്തിൽ സാധാരണ കാണപ്പെടുന്ന ഒരിനം വൃക്ഷമാണിത്. 5 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ കുറ്റിച്ചെടി തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്നു.[2]കഠിനമായ വരൾച്ചയെ അതിജീവിക്കുന്ന ഈ ചെറുമരം തീയിൽ നശിച്ചു പോകില്ല. എന്നാൽ അതിശൈത്യം ഇതിനു താങ്ങാൻ കഴിയില്ല. ഇലകളുടെ അടിവശം വെളുത്തതും നാരുകൾ നിറഞ്ഞതുമാണ്. ഇവ എല്ലാക്കാലത്തും പൂക്കുന്ന വൃക്ഷമാണ്.
തമിഴ്‌നാട്ടിൽ നായ്‌കുമ്പിളിന്റെ മരത്തൊലി വെറ്റിലയ്ക്ക് പകരം ഉപയോഗിക്കാറുണ്ട്. അതിനാൽ തമിഴിൽ വെറ്റിലപട്ട എന്ന പേരിലാണ് നായ്‌കുമ്പിൽ അറിയപ്പെടുന്നത്. ഇതിന്റെ ഇലയ്ക്കും വേരിനും ഔഷധഗുണമുണ്ട്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-07-18. Retrieved 2013-06-23.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-10-28.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Callicarpa tomentosa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Callicarpa tomentosa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.