മഞ്ഞക്കൊന്ന
Jump to navigation
Jump to search
മഞ്ഞക്കൊന്ന | |
---|---|
![]() | |
മഞ്ഞക്കൊന്നയുടെ ഇലകളും പൂക്കളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ഉപകുടുംബം: | |
Tribe: | |
Subtribe: | |
ജനുസ്സ്: | |
വർഗ്ഗം: | S. siamea
|
ശാസ്ത്രീയ നാമം | |
Senna siamea (Lam.) Irwin et Barneby | |
പര്യായങ്ങൾ | |
|
18 മീറ്ററോളം ഉയരം വയ്ക്കുന്ന മഞ്ഞക്കൊന്ന തണൽ മരമായും അലങ്കാരവൃക്ഷമായും നട്ടുവളർത്തുന്നു.(ശാസ്ത്രീയനാമം: Senna siamea).നനവുള്ള മണ്ണ് ഇഷ്ടപ്പെടുന്ന നിത്യഹരിതവൃക്ഷം. കൊക്കോ, കാപ്പി, ചായത്തോട്ടങ്ങളിൽ തണൽമരമായി ഉപയോഗിക്കാറുണ്ട്. തിളപ്പിച്ച് ഊറ്റിയശേഷം ഇലയും ഇളംതണ്ടും കായയും ഭക്ഷ്യയോഗ്യമാണ്. മ്യാന്മറിലും തായ്ലാന്റിലും ഇത് ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. Kaeng khilek എന്ന പ്രസിദ്ധ തായ് വിഭവത്തിൽ ഇത് ഉപയോഗിക്കുന്നു. ഈ മരത്തിലടങ്ങിയിരിക്കുന്ന ബരകോൽ എന്ന സംയുക്തം ഒരു ഔഷധമാണ്. കാലിത്തീറ്റയായും മഞ്ഞക്കൊന്ന ഉപയോഗിച്ചുവരുന്നു. ഇത് മണ്ണിൽ നൈട്രജൻ ഉണ്ടാക്കാറില്ല. തടി ഫർണിച്ചർ ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്[1]. പന്നികൾക്ക് ഇലകൾ വിഷമാണ്. ഇലകൾ പൊതുവേ വിഷമാണ്[2]. പലയിടത്തും മഞ്ഞക്കൊന്ന ഒരു അധിനിവേശസസ്യമായി കരുതിപ്പോരുന്നു[3].

Kaeng khilek - മഞ്ഞക്കൊന്നയുടെ ഇലകളും പൂക്കളും ഉപയോഗിച്ചുണ്ടാക്കുന്ന ഒരു തായ് കറി
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ Senna siamea എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Senna siamea എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |