പാച്ചോറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാച്ചോറ്റി
ഇലകളും കായകളും
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. cochinchinensis
Binomial name
Symplocos cochinchinensis
(Lour.) S. Moore

പശ്ചിമഘട്ടത്തിലും പൂർവ്വഘട്ടത്തിലും കാണപ്പെടുന്ന ഒരു ഔഷധ വൃക്ഷമാണ്‌ പാച്ചോറ്റി. സിമ്പ്ലൊക്കോസ് കൊച്ചിൻ ചിനെൻസിസ് (Symplocos cochinchinensis) എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. മലയോരപ്രദേശങ്ങളിൽ 10 മീറ്റർവരെ പൊക്കത്തിൽ ഇവ വളരുന്നു. ഇന്ത്യയ്ക്കു പുറമെ ഓസ്ട്രേലിയ, മ്യാന്മാർ, ചൈന, ഇന്തോനേഷ്യ, ജപ്പാൻ, മലേഷ്യ, ന്യൂ ഗിനിയ, ശ്രീലങ്ക, തായ്‌ലാന്റ്, ലാവോസ് എന്നീ രാജ്യങ്ങളിലും കാണപ്പെടുന്നു[1]. പാച്ചോറ്റിയിൽ വെള്ള പാച്ചോറ്റി എന്നും ചുവന്ന പാച്ചോറ്റി എന്നും രണ്ടിനങ്ങളുണ്ട്. ഇതിൽ വെള്ള പാച്ചോറ്റി തൃക്കേട്ട നക്ഷത്രക്കാരുടെ വൃക്ഷമാണ്. വലിയ മരമായി വളരാറുണ്ടെങ്കിലും സാധാരണയായി ഇവ ഇടത്തരം വൃക്ഷമായാണ് വളരുന്നത്.

പാച്ചോറ്റിയുടെ തളിരിലകൾ

പേരുകൾ[തിരുത്തുക]

  • സംസ്കൃതം - ലോധ്ര:, തിൽ‌വാക, തില്വ:, ക്രമുക:
  • ഹിന്ദി - ഭോലിയ, സോദ്ധ
  • ഹിന്ദി, ബംഗാളി, മറാത്തി, ഗുജറാത്തി - ലോധ്ര

ഘടന[തിരുത്തുക]

അനേകം ശാഖോപശാഖകളും തിങ്ങിനിറഞ്ഞ ഇലകളും ഉള്ള വൃക്ഷമാണിത്. അനായാസമായി ഉരിഞ്ഞെടുക്കാവുന്ന മരത്തൊലിക്ക് വെള്ള കലർന്ന പച്ചനിറം ഉണ്ടായിരിക്കും. ഉണങ്ങുമ്പോൾ തൊലി ഉണങ്ങി ചുരുളുന്നു. ശാഖാഗ്രത്തിലായി കൂട്ടമായുണ്ടാകുന്ന ഇലകൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു. ഇലകൾക്ക് 7.5 മുതൽ 15 സെന്റീമീറ്റർ വരെ നീളവും 5-7.5 സെന്റീമീറ്റർ വരെ വീതിയും ഉണ്ടായിരിക്കും.

ഡിസംബർ - മേയ് കാലയളവിലാണ് സസ്യം പുഷ്പിക്കുന്നത്. വെള്ള നിറത്തിലുള്ള പൂക്കൾ സുഗന്ധമുള്ളവയാണ്. ഒരു കുലയിൽ 10 മുതൽ 12 വരെ പൂക്കൾ കാണപ്പെടുന്നു. ഒറ്റ വിത്തുമായാണ് ഇവയുടെ ഫലം ഉണ്ടാകുന്നത്. നിലത്തു പതിക്കുന്ന വിത്തുകൾ അതിവേഗം നശിക്കുന്നതിനാൽ സ്വാഭാവിക പുനരുത്ഭവം വളരെ കുറവാണ്. അതിനാൽ വനത്തിൽ ഇവയുടെ സ്വാഭാവിക വളർച്ച വിരളമാണ്. ഈടും ഉറപ്പും കുറഞ്ഞ ഇവയുടെ തടിക്ക് വെള്ള നിറമാണ്.

രസഗുണങ്ങൾ[തിരുത്തുക]

ഔഷധ ഉപയോഗം[തിരുത്തുക]

പാച്ചോറ്റിയുടെ തൊലിക്കും ഫലത്തിനും ഔഷധഗുണമുണ്ട്. മരപ്പട്ടയ്ക്കാണ് കൂടുതൽ ഔഷധഗുണമുള്ളത്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-08-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-02-09.
  2. "ayurvedicmedicinalplants.com-ൽ നിന്നും". മൂലതാളിൽ നിന്നും 2010-07-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-02-09.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പാച്ചോറ്റി&oldid=3929470" എന്ന താളിൽനിന്ന് ശേഖരിച്ചത്