ചരക്കൊന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചരക്കൊന്ന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Class:
Order:
Family:
Subfamily:
Tribe:
Genus:
Species:
P. pterocarpum
Binomial name
Peltophorum pterocarpum
(DC.) K. Heyne
Synonyms
  • Baryxylum inerme (Roxb.) Pierre
  • Caesalpinia ferruginea Decne.
  • Caesalpinia inermis Roxb.
  • Inga pterocarpa DC.
  • Peltophorum ferrugineum (Decne.) Benth.
  • Peltophorum inerme (Roxb.) Naves ex Fernandez-Villar
  • Peltophorum roxburghii (G. Don) O. Deg.

വഴിയോരത്തും കലാലയങ്ങളിലും നഗരങ്ങളിലുമെല്ലാം മഞ്ഞപ്പൂക്കളോടു കൂടി വേനൽക്കാലത്ത് പൂത്തുനിൽക്കുന്ന ഒരു ഇലപൊഴിയും വൃക്ഷമാണ് ചരക്കൊന്ന. Copperpod, Golden Flamboyant, Yellow Flamboyant, Yellow Flame Tree, Yellow Poinciana എന്നെല്ലാം അറിയപ്പെടുന്ന ചരക്കൊന്നയുടെ (ശാസ്ത്രീയനാമം: Peltophorum pterocarpum) എന്നാണ്. അലങ്കാരവൃക്ഷമായി നട്ടുവളർത്തുന്ന ഇതിന്റെ ജന്മദേശം ആൻഡമാൻ നിക്കോബ്ബാർ ദ്വീപുസമൂഹങ്ങളോ ശ്രീലങ്കയോ ആണെന്നു കരുതപ്പെടുന്നു[1].

Flower, buds, leaves, fruit and squirrel in Kolkata, India where it is known by the name radhachura in contrast with the reddish krishnachura or Delonix regia

സവിശേഷതകൾ[തിരുത്തുക]

വളരെ വേഗം വളരുന്ന വൃക്ഷമാണ്‌ ചരക്കൊന്ന. മൂന്നു വർഷം കൊണ്ട്‌ ഒമ്പത്‌ മീറ്റർ വരെ ഉയരം വയ്ക്കും. നാലാം വർഷം തന്നെ പൂത്തു തുടങ്ങും. കാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട്‌. ഇന്ത്യയിൽ ഡാമ്മർ തേനീച്ചകൾ (Trigona iridipennis) പൂമ്പൊടിയ്കായി ഈ മരത്തിൽ വരാറുണ്ട്‌. വിറകായും ഉപയോഗിക്കാവുന്ന ഈ മരത്തിന്റെ തടിയ്ക്ക്‌ ബലവും ഈടും കുറവാണ്‌. വനവൽക്കരണത്തിനും മണ്ണിൽ നൈട്രജൻ വർദ്ധിപ്പിക്കാനും ചരക്കൊന്ന നട്ടുവളർത്താറുണ്ട്‌. [1]. മരത്തിൽനിന്നും ഊറിവരുന്ന കറ ജാവയിൽ നാട്ടുമരുന്നായി ഉപയോഗിക്കുന്നു [2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചരക്കൊന്ന&oldid=3815130" എന്ന താളിൽനിന്ന് ശേഖരിച്ചത്