വില്ലൂന്നി (മരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വില്ലൂന്നി
Miliusa velutina Bra2.png
Miliusa velutina
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
Miliusa
വർഗ്ഗം:
M. velutina
ശാസ്ത്രീയ നാമം
Miliusa velutina
പര്യായങ്ങൾ
  • Guatteria velutina
  • Uvaria villosa

ഉത്തരേന്ത്യൻ സാൽവനങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ചെറു മരമാണ് വില്ലൂന്നി. (ശാസ്ത്രീയനാമം: Miliusa indica) പശ്ചിമഘട്ടത്തിൽ 300 മീറ്ററിനു മുകളിലും കണ്ടുവരുന്നു.

രൂപവിവരണം[തിരുത്തുക]

ഇലകൾ ഏകാന്തര വിന്യാസത്തിൽ ക്രമീകരിച്ചിരിക്കുന്നു. ഇലകൾക്ക് പത്തുമുതൽ ഇരുപതു സെന്റീമീറ്റർ വരെ നീളവും അഞ്ചുമുതൽ എട്ടു സെന്റീമീറ്റർ വരെ വീതിയുമുണ്ട്. ഇലകളുടെ രണ്ടുവശത്തും രോമങ്ങൾ കാണപ്പെടുന്നു. മഞ്ഞനിറമുള്ള പൂവിൽ തവിട്ടുനിറത്തിലുള്ള പാടുകൾ ഉണ്ടായിരിക്കും. ഇരുപതിലേറെ കേസരങ്ങൾ ഉണ്ടായിരിക്കും. രണ്ടു മൂന്നു മാസങ്ങൾ കൊണ്ട് കായ് വിളയും.

പ്രത്യേകതൾ[തിരുത്തുക]

ഇല ഒന്നിച്ചുപൊഴിക്കുന്ന ഈ മരങ്ങൾ ചെറിയ തണലിലും തണുപ്പിലും വരണ്ട കാലാവസ്ഥയിലും വളരും.

ഉപയോഗം[തിരുത്തുക]

തടിക്കു കാതലില്ല. ഇതുകൊണ്ടു നിർമ്മിക്കുന്ന സാധനങ്ങൾക്ക് ആദ്യം പച്ചനിറവും പഴകുമ്പോൾ തവിട്ടുനിറവുമാകും. സാമാന്യം നല്ല ബലവും ഉറപ്പുമുണ്ട്. ഫർണീച്ചർ വീട് മുതലായവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വില്ലൂന്നി_(മരം)&oldid=3148280" എന്ന താളിൽനിന്ന് ശേഖരിച്ചത്