പലകപ്പയ്യാനി
പലകപ്പയ്യാനി | |
---|---|
![]() | |
പലകപ്പയ്യാനി - ഇലകളും കായകളും | |
Scientific classification | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | O. indicum
|
Binomial name | |
Oroxylum indicum | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
പാതിരി ഉൾപ്പെടുന്ന കുടുംബത്തിലെ മറ്റൊരിനം വൃക്ഷമാണ് പലകപ്പയ്യാനി അഥവാ വെള്ളപ്പാതിരി (ശാസ്ത്രീയനാമം: Oroxylum indicum). ദശമൂലങ്ങളിൽ ഒന്ന്. സംസ്കൃതത്തിൽ ശ്യോന്യാക എന്നും ഇംഗ്ലീഷിൽ ഇന്ത്യൻ ട്രംമ്പറ്റ് ട്രീ എന്നും അറിയുന്നു.
ഇന്ത്യ, ബർമ്മ, ശ്രീലങ്ക എന്നിവിടങ്ങളിൽ ഈർപ്പവും ധാരാളം മഴയുമുള്ള കാടുകളിൽ കണ്ടുവരുന്നു. നാട്ടിൽ നിന്നും വളരെ വേഗത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു മരമാണ്. പൂക്കൾ വലിപ്പമേറിയതും ദുർഗന്ധമുള്ളവയുമാണ്. ഫലം വാളുപോലെ വലിയവയാണ്. പത്തു വർഷം പ്രായമായ മരത്തിന്റെ വേരുകൾ നിയന്ത്രിതമായ തോതിൽ ശെഖരിക്കാം. നീണ്ട് വാളുപോലെയുള്ള കായ്കളുണ്ടാവുന്നതുകൊണ്ട് "ഡെമോക്ളീസിന്റെ വാളെന്നു്" പേരുണ്ട്. കായ്ക്കുള്ളിൽ ചിറകുകളുള്ള വിത്തുകളുണ്ട്.
രസാദി ഗുണങ്ങൾ[തിരുത്തുക]
- രസം : തിക്തം, കഷായം, മധുരം
- ഗുണം: ലഘു. രൂക്ഷം
- വീര്യം: ഉഷ്ണം
ഔഷധ ഗുണങ്ങൾ[തിരുത്തുക]
അതിസാരം, വൃണങ്ങൾ എന്നിവയ്ക്കു് മരുന്നാണ്.
കൃഷി രീതി[തിരുത്തുക]
ധാരാളം മഴ ലഭിക്കുന്ന നീർവാർച്ചയുള്ള പശിമരാശിയുള്ള മണ്ണാണ് വളർച്ചയ്ക്കു നല്ലതു്. കായ് പൊട്ടി വിത്തു പുറത്തു വരുന്നതിനു മുമ്പ് കായ ശേഖരിക്കണം.വിത്തുകളുടെ മുളക്കാനുള്ള ശേഷി വേഗം നഷ്ടപ്പെടുന്നതു കൊണ്ട് വേഗം തന്നെ മുളപ്പിച്ചെടുക്കണം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- വിവരണം
- ഔഷധഗുണങ്ങളെപ്പറ്റി
- http://www.biotik.org/india/species/o/oroxindi/oroxindi_en.html
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ http://www.bioinfo.cn/db05/KmzwSpecies.php?action=view&id=2421
- ↑ http://www.ars-grin.gov/cgi-bin/npgs/html/taxon.pl?26046
- സുസ്ഥിര ഔഷധ സസ്യ കൃഷി- സംസ്ഥാന ഔഷധ സസ്യ ബോർഡ്
- കേരളത്തിലെ ഔഷധ സസ്യങ്ങൾ= ഡോ. സി.ഐ. ജോളി, കറന്റ് ബുക്സ്
![]() |
വിക്കിമീഡിയ കോമൺസിലെ Oroxylum indicum എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിസ്പീഷിസിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: Oroxylum indicum |