മഞ്ഞക്കടമ്പ്
ദൃശ്യരൂപം
മഞ്ഞക്കടമ്പ് | |
---|---|
മഞ്ഞക്കടമ്പ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | H. cordifolia
|
Binomial name | |
Haldina cordifolia (Roxb.) Ridsdale
| |
Synonyms | |
|
റുബിയേസീ സസ്യ കുടുംബത്തിൽ പെട്ട ഒരു വൻവൃക്ഷമാണ് മഞ്ഞക്കടമ്പ് (ശാസ്ത്രീയനാമം: അഡൈന കോർഡീഫോളിയാ,Haldina cordifolia). വിസ്തൃതമായ തലപ്പാവുള്ള ഈ ഇല കൊഴിയും വൃക്ഷം, 30 മീറ്ററോളം ഉയരവും 300 സെ.മീറ്ററോളം വണ്ണവും വയ്ക്കും. കേരളത്തിലെ ഇല പൊഴിയും കാടുകളിൽ ചുരുക്കമായി കണ്ട് വരുന്നു. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഇല കാണു കയില്ല. ജൂൺ ആഗസ്ത് മാസങ്ങളിൽ പുഷ്പിക്കും. അടുത്ത ഏപ്രിൽ-ജൂൺ മാസക്കാലത്തു കായ്കൾ പാകമാവും. വിത്ത് വളരെ ചെറുതാണ്.കാറ്റ് ദൂരസ്ഥലങ്ങളിൽ എത്തിക്കുകയും അവ മുളയ്ക്കുകയും ചെയ്യുന്നു. ധാരാളം വിത്തുകൾ മുളയ്ക്കുമെങ്കിലും ചുരുക്കം ചിലതു മാത്രമേ അതിജീവിക്കാറുള്ളു. തടിക്ക് മഞ്ഞനിറമാണ്. മിതമായ കടുപ്പമേ ഉള്ളൂ. ഗൃഹോപകരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കാറുണ്ട്.
രസാദി ഗുണങ്ങൾ
[തിരുത്തുക]രസം :തിക്തം ഗുണം :ലഘു, രൂക്ഷം വീര്യം :ശീതം വിപാകം :കടു [1]
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]പട്ട, പൂവ് [1]
ചിത്രശാല
[തിരുത്തുക]-
മഞ്ഞക്കടമ്പിന്റെ തടി
അവലംബം
[തിരുത്തുക]വിക്കിസ്പീഷിസിൽ Haldina cordifolia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Haldina cordifolia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.