കോർക്കുമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോർക്കുമരം
Millingtonia hortensis (Akash Neem) in Hyderabad, AP W2 IMG 1482.jpg
പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
M. hortensis
ശാസ്ത്രീയ നാമം
Millingtonia hortensis
L.f.

തെക്കുകിഴക്കേ ഏഷ്യയിൽ പ്രകൃത്യാ കണ്ടുവരുന്ന ഇൻഡ്യൻ കോർക്കുമരം (ശാസ്ത്രീയനാമം: Millingtonia hortensis), Millingtonia ജനുസ്സിൽപ്പെട്ട ഒരേ ഒരു സ്പീഷീസാണ്.[1] ഇതിന് ഇംഗ്ലീഷിൽ Tree Jasmine, Indian Cork Tree എന്നീ പേരുകളുണ്ട്. കന്നഡയിൽ ആകാശ മല്ലിഗെ എന്നും തമിഴിൽ ആകാശ മല്ലി അല്ലെങ്കിൽ മര മല്ലി എന്നും തെലുങ്കിൽ കവുകി എന്നും ഹിന്ദിയിൽ മിനി ചമേലി എന്നും ഉഡിയയിൽ ആകാശ് മല്ലീ എന്നും വിളിക്കുന്നു.[2] ഈ വൃക്ഷത്തിന്റെ തടി മുമ്പ് കുപ്പിയുടെ അടപ്പിനായി(കോർക്ക്) ഉപയോഗിച്ചിരുന്നു. അതുകൊണ്ടാണു ഇതിന് കോർക്കുമരം എന്ന് പേർ ലഭിച്ചത്.

മ്യാന്മറിൽ നിന്നെത്തിയ ഈ ഇടത്തരം വൃക്ഷം ഒരു നിത്യഹരിത അലങ്കാരവൃക്ഷമാണ്. ദക്ഷിണേന്ത്യയിൽ വിരളവും കേരളത്തിൽ അപൂർവ്വവുമാണ്. വെള്ളനിറമുള്ള പൂക്കൾക്ക് നല്ല സുഗന്ധമുണ്ട്. വിത്തുവഴിയാണ് പ്രധാന പുനരുദ്ഭവം. വേരുവഴിയും തയ്യുണ്ടാവും. തടിക്ക് ഈടും ബലവും കുറവാണ്.

Hortensin എന്നൊരു സംയുക്തം വേർതിരിച്ചെടുത്തിട്ടുണ്ട്.[3]

അവലംബം[തിരുത്തുക]

  1. Lindley, John (1866). The Treasury of Botany. Longmans, Green & Co. p. 1260. ശേഖരിച്ചത് 1 May 2011. Unknown parameter |coauthors= ignored (|author= suggested) (help)
  2. Dey, S.C. (1996). Fragrant flowers for homes and gardens, trade and industry. Abhinav Publications. p. 71. ISBN 978-81-7017-335-9. ശേഖരിച്ചത് April 30, 2011. More than one of |pages= and |page= specified (help)
  3. http://home.hiroshima-u.ac.jp/shoyaku/member/yamasaki/hortensinE.htm

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • ചിത്രങ്ങൾ [1]
"https://ml.wikipedia.org/w/index.php?title=കോർക്കുമരം&oldid=3338368" എന്ന താളിൽനിന്ന് ശേഖരിച്ചത്