ആറ്റിലിപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആറ്റിലിപ്പ
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Ericales
Family: Sapotaceae
Genus: Madhuca
Species:
M. neriifolia
Binomial name
Madhuca neriifolia
(Moon) H.J.Lam

കേരളത്തിലെ പശ്ചിമഘട്ട പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരിനം നിത്യഹരിതവൃക്ഷമാണ് ആറ്റിലിപ്പ (ശാസ്ത്രീയനാമം: Madhuca neriifolia). സപ്പോട്ടേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം ശ്രീലങ്കയിലും, കാണപ്പെടുന്നു[2]. 10 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം പ്രധാനമായും നദീതീരങ്ങളിലാണ് കണ്ടുവരുന്നത്.[3] ഈ മരം വംശനാശഭീഷണിയിലാണ്.[4]

വിവരണം[തിരുത്തുക]

ഇടത്തരം വൃക്ഷമായ ആറ്റിലിപ്പ 10 മീറ്റർ വരെ ഉയരത്തിൽ വളരുന്നു[5]. സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിലാണ് ആറ്റിലിപ്പ വളരുന്നത്[5]. ഇവയുയുടെ ഇലകൾ ഇലകൾ ഏകാന്തരമായാണ് വിന്യസിച്ചിരിക്കുന്നത്. മരത്തിൽ വെള്ളക്കറയുണ്ട്. ശൈത്യകാലത്താണ് സസ്യം പുഷ്പിക്കുന്നത്. കൂട്ടമായി കാണുന്ന പൂക്കൾക്ക് നേരിയ മഞ്ഞ നിറമാണ്. തടിയിൽ വെള്ളയും കാതലും പ്രത്യേകമായി കാണുന്നു. തടിക്ക് ഈടും ബലവുമുണ്ട്. വനത്തിൽ സ്വാഭാവികമായ പുനരുത്ഭവം നടക്കുന്നു.

മറ്റു പേരുകൾ[തിരുത്തുക]

ആറ്റിലിപ്പ, നീരിരിപ്പ, വല്ലങ്ങി, ഇലിപ്പ, കാട്ടിലുപ്പ

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; iucn എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Illipe Butter Tree
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-03-16.
  4. http://www.iucnredlist.org/details/38017/0
  5. 5.0 5.1 "Madhuca neriifolia (Moon) H.J. Lam. - SAPOTACEAE". Archived from the original on 2010-07-25. Retrieved 2012-03-16.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആറ്റിലിപ്പ&oldid=3988571" എന്ന താളിൽനിന്ന് ശേഖരിച്ചത്