കാരാഞ്ഞിലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Dipterocarpus bourdillonii
Seed of Dipterocarpus bourdilloni (?).jpg
കാരാഞ്ഞിലിയുടെ വിത്ത്
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
D. retusus
Binomial name
Dipterocarpus bourdillonii
Brandis

കേരളം, കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ മാത്രം കാണപ്പെടുന്ന ഒരിനം വൃഷമാണ് കാരാഞ്ഞിലി [1] (ശാസ്ത്രീയനാമം: Dipterocarpus bourdillonii). കൽപ്പയിൻ, കരട്ടാണിലി, ചരട്ടാഞ്ഞിലി, കാരാന്നിലി തുടങ്ങിയ പേരുകളിലും തദ്ദേശീയമായി ഇവ അറിയപ്പെടുന്നു. ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ഇവയെ കേരള വനഗവേഷണ കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ കേരളത്തിലെ കാടുകളിൽ കൃത്രിമമായി നട്ടു പിടിപ്പിച്ച് വ്യാപകമാക്കാനുള്ള ശ്രമങ്ങൾ നടപ്പിലുണ്ട്. ഐ.യു.സി.എന്നിന്റെ ചുവപ്പുപട്ടികയിൽ ഇവയെ ഗുരുതരമായ വംശനാശം നേരിടുന്ന വിഭാഗമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്[2]. ഏകദേശം 50 മീറ്റർ വരെ ഉയരം വയ്ക്കാവുന്ന വൻമരങ്ങളാണിവ[3]. കേരളത്തിലെ ഏറ്റവും വലിയനിത്യഹരിതമരങ്ങളിൽ ഒന്നാണിത്. വിത്തിന്റെ ജീവനക്ഷമത കുറവാണ്. കാട്ടുജീവികൾ കാരാഞ്ഞിലിയുടെ തൈകൾ വ്യാപകമായി തിന്നു നശിപ്പിക്കാറുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാരാഞ്ഞിലി&oldid=3460752" എന്ന താളിൽനിന്ന് ശേഖരിച്ചത്