ശിംശപ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശിംശപ
Dalbergia sissoo
Dalbergia sissoo Bra24.png
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Fabales
കുടുംബം: Fabaceae
ജനുസ്സ്: Dalbergia
വർഗ്ഗം: D. sissoo
ശാസ്ത്രീയ നാമം
Dalbergia sissoo
Roxb.

ഒരു പത്രപാതിവൃക്ഷമാണ് (deciduous tree) ശിംശപ. ഇൻഡ്യൻ റോസ് വുഡ് എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഭാരത‌ഉപഭൂഖണ്ഡമാണ് ജന്മദേശം.പഞ്ചാബ് സംസ്ഥാനത്തിന്റെ ദേശീയ വൃക്ഷം ശിംശപയാണ്.ഈ വൃക്ഷം പൊതുവെ 2000 മില്ലി മഴയുള്ളയിട്ടതണ്ണ് കാണപെടുനതു

പുരാണങ്ങളിലെ പരാമർശം[തിരുത്തുക]

രാമായണത്തിൽ ശിംശപാ വൃക്ഷത്തെപ്പറ്റി പരാമർ‌ശിച്ചിട്ടുണ്ട്. ലങ്കേശനായ രാവണന്റെ അശോകവനിയിൽ സീത ഇരിക്കുന്നത് ശിംശപാവൃക്ഷച്ചുവട്ടിലാണ്. ഭാഗവതത്തിൽ രാമായണകഥ പറയുന്ന ഭാഗത്ത് ശ്രീരാമൻ സീതയെ കാണുന്ന ഭാഗം ഇപ്രകാരം വർ‌‍ണിച്ചിരിക്കുന്നു.

തതോ ദദർശ ഭഗവാൻ
അശോകവനികാശ്രമേ
ക്ഷാമംസ്വ വിരഹവ്യാധിം
ശിംശപാമൂലം ആശ്രിതം

അതിനുശേഷം ഭഗവാൻ (ശ്രീരാമൻ) സീതയെ കണ്ടു : അശോകവനത്തിൽ - ക്ഷീണിച്ച് മെലിഞ്ഞ്, വിരഹത്താൽ വ്യാധിപൂണ്ട്, ശിംശപാവൃക്ഷച്ചുവട്ടിൽ ആശ്രയം പ്രാപിച്ച രീതിയിൽ.


"https://ml.wikipedia.org/w/index.php?title=ശിംശപ&oldid=2287151" എന്ന താളിൽനിന്നു ശേഖരിച്ചത്