ഇരുൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കടമരം
Xylia xylocarpa
Xylia xylocarpa trees.jpg
ഇരൂൾ മരങ്ങൾ
Scientific classification
Kingdom: Plantae
Division: Magnoliophyta
Class: Magnoliopsida
Order: Fabales
Family: Fabaceae
Subfamily: Mimosoideae
Tribe: Mimoseae
Genus: Xylia
Species: X. xylocarpa
Binomial name
Xylia xylocarpa
Roxb. Taub.
Synonyms

Mimosa xylocarpa Roxb.
Xylia kerrii Xylia kerrii
Xylia dolabriformis Benth.

Wiktionary-logo-ml.svg
ഇരുൾ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ദക്ഷിണേന്ത്യയിലെ വരണ്ട ഇലകൊഴിയും കാടുകളിലും ഈർപ്പവനങ്ങളിലും കാണപ്പെടുന്ന ഇലകൊഴിയും വന്മരമാണ് ഇരുൾ അഥവാ കടമരം (ശാസ്ത്രീയനാമം: Xylia xylocarpa). ഫാബേസീ സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷത്തിനു വളരെ കടുപ്പമുള്ളതിനാലണ് കടമരം എന്നറിയപ്പെടുന്നത്. ഇരുമുള്ള് എന്നറിയപ്പെടുന്നുണ്ടെങ്കിലും ഈ വൃക്ഷത്തിൽ മുള്ളുകളില്ല. പശ്ചിമഘട്ടത്തിൽ ഇവ കൂടുതലായും കാണപ്പെടുന്നു[1]. ഇതിനു ഫലപുഷ്ടിയുള്ള മണ്ണോ ചൂടലില്ലാത്ത സ്ഥലമോ വേണമെന്നില്ല. നെയ്യാറ്റിൻകര, നെടുമങ്ങാട്‌ എന്നീ താലൂക്കുകളിലെ മലകളിൽ മാത്രം ചില അജ്ഞാതകാരണങ്ങളാൽ നന്നായി വളരുന്നില്ല.[അവലംബം ആവശ്യമാണ്]

വിവരണം[തിരുത്തുക]

Xylia xylocarpa താഴെ വലതുവശം

ഇരുൾ 25 മുതൽ 35 മീറ്റർ വരെ ഉയരത്തിൽ വളരുന്നു[2]. അതിശൈത്യം ഈ വൃക്ഷത്തിനു താങ്ങാനാകില്ല. കനമുള്ള മരത്തിന്റെ തൊലിക്കു കറുപ്പു കലർന്ന ചുവപ്പു നിറമാണ്. വൃക്ഷത്തിനു പ്രായം വർദ്ധിക്കുമ്പോൾ തൊലി ഉണങ്ങി അടർന്നു വീഴുന്നു. 4 മുതൽ 10 വരെ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു[3]. ഇതിൽ അഗ്രത്തിലായുള്ള ഇലകൾക്ക് വലിപ്പം കൂടുതലായിരിക്കും. വേനലിലാണ് പൂക്കാലം ആരഭിക്കുന്നത്. ചെറിയ പൂക്കൾക്ക് ഇളം മഞ്ഞ നിറമാണ്. ഇവയുടെ കായയ്ക്ക് 10-15 സെന്റീമീറ്റർ നീളമുണ്ടാകും. മൂപ്പെത്തിയ കായയ്ക്ക് ഇളം കറുപ്പു നിറമാണ്. മരത്തിൽ നിന്നും മൂപ്പെത്തിയ ഫലം പൊട്ടിയാണ് വിത്ത് വിതരണം ചെയ്യപ്പെടുന്നത്. വിത്തുകൾ വൃക്ഷത്തിൽ നിന്നും കായ പൊട്ടി തെറിക്കുന്നു. തടിക്ക് നല്ല ഉറപ്പും ബലവുമുണ്ട്. വെള്ളയും കാതലും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. തടി ഉണങ്ങുമ്പോൾ കീറൽ ഉണ്ടാകാറുണ്ട്.

ഈടുള്ള ഈ തടി കെട്ടിടങ്ങൾക്കും റെയിൽവേ സ്ലീപ്പർ നിർമ്മാണത്തിനും പാലങ്ങൾ നിർമ്മിക്കാനും ഉപയോഗിക്കുന്നു.

ഔഷധ ഉപയോഗം[തിരുത്തുക]

വൃക്ഷത്തിന്റെ വിത്തിൽ നിന്നും സംസ്കരിച്ചെടുക്കുന്ന എണ്ണ വാതരോഗത്തിനും കുഷ്ഠത്തിനും പ്രതിവിധിയായി ഉപയോഗിക്കുന്നു. തൊലി അതിസാരത്തിനും ഛർദ്ദിക്കും ഉപയോഗിക്കാറുണ്ട്. തടിയുടെ കാതൽ വാറ്റിയെടുക്കുന്ന എണ്ണ കുഷ്ഠരോഗ ചികിത്സക്കായി ഉപയോഗിക്കുന്നു.

ഇരൂളിന്റെ തടി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇരുൾ&oldid=2385252" എന്ന താളിൽനിന്നു ശേഖരിച്ചത്