പവിഴമല്ലി
പവിഴമല്ലി | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | N. arbor-tristis
|
ശാസ്ത്രീയ നാമം | |
Nyctanthes arbor-tristis L. |
നിക്റ്റാൻത്തസ്സ് അർബോട്ടിട്ടസ്സ് (Nyctanthes arbortristis) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഒരു വൃക്ഷമാണ് പവിഴമല്ലി അഥവാ പാരിജാതം. [1] മിക്ക കാലാവസ്ഥയിലും ഈ വൃക്ഷം വളരുന്നു. സംസ്കൃതത്തിൽ ശേഫാലിക, ഖരപത്രിക, പാരിജാത: എന്നിങ്ങനെയും ഇംഗ്ലീഷിൽ Har singar, Coral Jasmine, Tree of Sorrow, Queen of the night എന്നൊക്കെ അറിയപ്പെടുന്നു. ദക്ഷിണേഷ്യയിലാകെ കണ്ടുവരുന്നു.
പുരാണങ്ങളിൽ[തിരുത്തുക]
ഹൈന്ദവപുരാണങ്ങളിൽ ഈ മരത്തെപറ്റി പരാമർശമുണ്ട്. സഖിയായ സത്യഭാമയുടെ ആഗ്രഹപ്രകാരം ശ്രീകൃഷ്ണൻ ദേവലോകത്ത് നിന്നു കൊണ്ടുവന്ന വൃക്ഷമാണ് പാരിജാതം. പന്ത്രണ്ട് യോജന ദൂരം വരെ പാരിജാതപ്പൂക്കളുടെ സുഗന്ധം വ്യാപിച്ചിരുന്നുവെന്നും പുരാണത്തിൽ പറയുന്നു. എന്നാൽ പുരാണങ്ങളിൽ പറയുന്നപോലെ ഈ പൂക്കളുടെ വാസന ഇത്ര അകലേക്ക് വ്യാപിക്കുന്നില്ല.[1]
രൂപവിവരണം[തിരുത്തുക]
വലിയ കുറ്റിച്ചെടിയായൊ ചെറിയ മരമായോ വളരുന്നു. പരുപരുത്തതും രോമങ്ങളുള്ളതുമായ വലിയ ഇലകളുണ്ട്. ഉഷ്‌ണകാലത്ത് ഇലകൾ പൊഴിയുകയും പുതിയ ഇലകൾ വരികയും ചെയ്യും. സുഗന്ധമുള്ള ഇതിന്റെ പൂക്കൾ വൈകുന്നേരങ്ങളിലാണ് വിരിയുകയും പകൽ കൊഴിയുകയും ചെയ്യും. പൂക്കളുടെ അടിഭാഗത്തിന് നേർത്ത ചുകപ്പ് നിറം ആണ്. ദളപുടം വെളുപ്പ് നിറത്തിലുമായിരിക്കും.
പാരിജാതത്തിന്റെ തടി ശരാശരി ഉറപ്പുള്ളതിനാൽ ഗൃഹോപകരണങ്ങളുടെ നിർമ്മിതിക്കുപയോഗിക്കുന്നു. എന്നാൽ കെട്ടിടങ്ങളുടെ ആവശ്യത്തിനായിട്ട് ഈ വൃക്ഷം ഉപയോഗിക്കാറില്ല. മരത്തിൽ കാതലിനു പുറമെ വെള്ളയും കാണുന്നുണ്ട്.
ഇതിന്റെ കായ കാപ്‌സ്യൂൾ രൂപത്തിൽ കാണുന്നു.പാരിജാതത്തിനു വിത്തുണ്ടെങ്കിലും വിത്തുമൂലം ഇതിന്റെ വംശവർദ്ധനവ് നടക്കുന്നില്ല. പാരിജാതത്തിന്റെ കമ്പുകൾ നട്ടാണിതിന്റെ വംശവർദ്ധനവു നടത്തുക.[1]
ഔഷധയോഗ്യമായ ഭാഗങ്ങൾ[തിരുത്തുക]
ഇല, വേരു്, തൊലി എന്നിവ ആയുർവേദ ഔഷധങ്ങൾക്കുപയോഗിക്കുന്നു. പാരിജാതത്തിന്റെ വിത്ത് തലയിലെ താരൻ കളയാൻ ഉപയോഗിക്കാറുണ്ട്. ഇലകൾ ഉദരസംബന്ധിയായ രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിച്ചുവരുന്നു.[1]
രസാദി ഗുണങ്ങൾ[തിരുത്തുക]
- രസം : കഷായം, തിക്തം
- ഗുണം : തീക്ഷ്ണം
- വീര്യം : ഉഷ്ണം
- വിപാകം : കടു
ചിത്രശാല[തിരുത്തുക]
പവിഴമല്ലി പൂക്കൾ കൊഴിഞ്ഞു കിടക്കുന്നു. നോയിഡയിൽ നിന്നൊരു കാഴ്ച.
![]() |
വിക്കിമീഡിയ കോമൺസിലെ Nyctanthes arbor-tristis എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 വർത്തമാനം സൈറ്റ് ശേഖരിച്ചത് 2012 മേയ് 25