ഇരുമ്പകം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| ഇരുമ്പകം | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | H. wightiana |
| Binomial name | |
| Hopea wightiana | |
വംശനാശത്തിന്റെ വക്കിലുള്ള ഒരിനം വൻമരമാണ് കേരളത്തിൽ കാണപ്പെടുന്ന ഇരുമ്പകം (ശാസ്ത്രീയനാമം: Hopea wightiana). (Hopea ponga (Dennst.)Mabb.)ഡിപ്റ്റെറോകാർപേസീ സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം നിത്യഹരിതമാണ്. സമുദ്രനിരപ്പിൽ നിന്നും 300 മുതൽ 800 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് ഇവ സാധാരണ കാണപ്പെടുന്നത്[1]. ഇംഗ്ലീഷിൽ പൊംഗ (ponga) എന്നു വിളിക്കും.
വിവരണം
[തിരുത്തുക]നനവാർന്ന ഭൂമിയിലാണ് ഇരുമ്പകം വളരുന്നത്. നിത്യഹരിതമെങ്കിലും അപൂർവ്വമായി മാത്രം വേനലിൽ ഇവ ഇല പൊഴിക്കുന്നു. ഏകാന്തരമായാണ് ഇലകൾ വിന്യസിച്ചിരിക്കുന്നത്. ഇലകൾക്ക് ഏകദേശം 15 സെന്റീമീറ്റർ നീളവും 6 സെന്റീമീറ്റർ വീതിയും ഉണ്ടാകുന്നു. വേനൽക്കാലത്താണ് സസ്യം പുഷ്പിക്കുന്നത്. പൂക്കൾ ദ്വിലിംഗങ്ങളാണ്. തടിക്ക് ഈടും ബലവും ഭംഗിയും കുറവാണ്. കഠിനമായ വേനലും അതിശൈത്യവും വൃക്ഷത്തിനു താങ്ങാനാകില്ല. സ്വാഭാവികമായ പുനരുത്ഭവം കുറവാണ്.
അവലംബം
[തിരുത്തുക]- ↑ "Hopea wightiana EcoCrop". Archived from the original on 2019-04-19. Retrieved 2012-03-18.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ചിത്രങ്ങൾ Archived 2011-10-15 at the Wayback Machine