Jump to content

യൂക്കാലിപ്റ്റസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(യൂക്കാലിപ്റ്റ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യൂക്കാലിപ്റ്റസ്
Eucalyptus melliodora foliage and flowers
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Eucalyptus

Species

About 700; see the List of Eucalyptus species

natural range

ഔഷധ ഗുണമുള്ള "മിർട്ടേസീ” കുടുംബത്തിൽ പെട്ട “യൂക്കാലിപ്റ്റുസ് ഗ്ലോബുലസ്” എന്ന ശാസ്ത്രീയ നാമമുള്ള ഒരു മൃദുമരമാണ് യൂക്കാലിപ്റ്റസ്. യൂകാലിപ്റ്റസ് എന്ന ജനുസ്സിൽ 700-ൽ ഏറെ മരങ്ങൾ ഉണ്ട്. ഓസ്ട്രേലിയയിലാണ്‌ യൂകാലിപ്റ്റസ് മരങ്ങളുടെ മിക്കവാറും സ്പീഷീസുകൾ കാണപ്പെടുന്നത്.യൂക്കാലിപ്റ്റസ് എന്നത് പ്രത്യേക ഇനം മരങ്ങളും കുറ്റിച്ചെടികളും അടങ്ങിയ സസ്യജാലത്തിലെ ഒരു ജനുസ്സാണ്‌. ഓസ്ട്രേലിയയിലെ വൃക്ഷജാലത്തിലെ പ്രധാന പങ്കും ഈ ഇനത്തിൽ പെട്ടതാണ്‌. ഏകദേശം എഴുന്നൂറോളം വ്യത്യസ്ത ഇനങ്ങൾ ചേർന്നതാണ്‌ ഈ ജനുസ്സ്. മിക്കവയും ഓസ്ട്രേലിയയിൽ നിന്നുള്ളവയാണ്‌. കേരളത്തിൽ മൂന്നാർ, ദേവികുളം തുടങ്ങിയ സ്ഥലങ്ങളിൽ വൻ‌തോതിൽ കൃഷിചെയ്യുന്നു. കൂടാതെ തെക്കേ ഇന്ത്യയിൽ നീലഗിരി, കർണാടകം തുടങ്ങിയ സ്ഥലങ്ങളിലും തഴച്ചു വളരുന്നുണ്ട്.

മറ്റു ഭാഷകളിൽ

[തിരുത്തുക]

യൂക്കാലിപ്റ്റസ് സംസ്കൃതത്തിൽ “ഗന്ധദ്രുപ” എന്നും “സുഗന്ധപത്രം“ എന്നും “ഹരിതപർണി” എന്നും അറിയപ്പെടുന്നു. തമിഴിൽ “കർപ്പൂരമരം “ എന്നു വിളിക്കുന്നു.

രസാദി ഗുണങ്ങൾ

[തിരുത്തുക]

രസം :മധുരം, തിക്തം, കഷായം

ഗുണം :ലഘു, സ്നിഗ്ധം, തീക്ഷ്ണം

വീര്യം :ഉഷ്ണം

വിപാകം :കടു [1]

ഔഷധയോഗ്യ ഭാഗം

[തിരുത്തുക]

ഇല, തൈലം, നാമ്പ്[1]

ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഔഷധങ്ങളെക്കുറിച്ച്

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=യൂക്കാലിപ്റ്റസ്&oldid=3807824" എന്ന താളിൽനിന്ന് ശേഖരിച്ചത്