കാവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാവളം
Sterculia guttata flowers1.jpg
കാവളത്തിന്റെ ഇലയും പൂക്കളും. പേരാവൂരിൽനിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ഉപകുടുംബം:
ജനുസ്സ്:
വർഗ്ഗം:
S. guttata
ശാസ്ത്രീയ നാമം
Sterculia guttata
Roxb.

മാൽവേസീ സസ്യകുടുംബത്തിൽപ്പെടുന്ന 20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു മരമാണ് കാവളം. (ശാസ്ത്രീയനാമം: Sterculia guttata). പീനാറി, പൊട്ടക്കാവളം, തൊണ്ടി, കാളന്തട്ട, കൈതൊണ്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന[1] ഈ മരത്തിന്റെ ഇലകൾ വട്ടത്തിലോ ഹൃദയാകൃതിയിലോ ആണ്[2]. മനോഹരമായ പൂക്കളും ഭംഗിയുള്ള കായകളും ഉള്ള ഈ മരത്തിൽ ആൺപൂക്കളാണ് പ്രധാനമായും ഉള്ളത്. പൂക്കളുടെ ദളങ്ങളുടെ ഉൾഭാഗം പർപ്പിൾ കലർന്ന നിറത്തിലും പൂക്കൾ മഞ്ഞ നിറത്തിലുമാണ് കാണപ്പെടുന്നത്. കായുടെ പുറം വെൽവെറ്റ് പോലെ തോന്നിക്കുന്നു. കുരുവിൽ നിന്നുമെടുക്കുന്ന രാസപദാർത്ഥത്തിന്‌ കൊതുകിന്റെ കൂത്താടിയെ നശിപ്പിക്കാനുള്ള കഴിവുണ്ട്‌. [3]. വിത്തു വറുത്തു തിന്നാറുണ്ട്. മരത്തിന്റെ തൊലിയിൽ നിന്നും നല്ല നാരു കിട്ടും. മലയണ്ണാൻ ഇത് ആഹാരമാക്കാറുണ്ട്. ചെറിയ ആപ്പിളിന്റെ വലിപ്പമുള്ള ഫലത്തിൽ ഒന്നു മുതൽ അഞ്ചു വരെ അറകളുണ്ട്.

പശ്ചിമഘട്ടത്തിലും ഇന്തോ-മലേഷ്യയിലും ഈ മരം സമൃദ്ധമായി വളരുന്നു. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 900 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു.

തടി[തിരുത്തുക]

തടിക്ക് കാതലും വെള്ളയുമുണ്ട്. കാതലിന് ഈടും ഉറപ്പും കുറവാണ്. കളിപ്പാട്ടങ്ങളും പായ്ക്കിങ്ങ് പെട്ടികളും നിർമ്മിക്കാൻ ഉപയോഗിച്ച് വരുന്നു. മരത്തൊലിയിൽ നിന്ന് ഒരിനം നാരും 'കതിരഗം' എന്നറിയപ്പെടുന്ന ഒരിനം പശയും ലഭിക്കുന്നു. ഈ പശ തൊണ്ടവേദനയ്ക്ക് ഉത്തമൗഷദമായി ഉപയോഗിക്കാറുണ്ട്.

കായ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=കാവളം&oldid=3206171" എന്ന താളിൽനിന്ന് ശേഖരിച്ചത്