വീട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വീട്ടി
Dalbe latif 081228-4907 H ipb.jpg
ജാവയിൽ റോഡുവക്കിൽ വളരുന്ന ഒരു വീട്ടിമരം
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Fabales
കുടുംബം: Fabaceae
ഉപകുടുംബം: Faboideae
ജനുസ്സ്: Dalbergia
വർഗ്ഗം: D. latifolia
ശാസ്ത്രീയ നാമം
Dalbergia latifolia
Roxb.
പര്യായങ്ങൾ
  • Amerimnon latifolium (Roxb.) Kuntze. nom. illeg.
  • Dalbergia emarginata Roxb.

ഇന്ത്യ, പാകിസ്താൻ, നേപ്പാൾ മുതലായ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കണ്ടുവരുന്ന ഉയരം കൂടിയതും ഉറപ്പുള്ള തടിയോടും കൂടിയ ഒരു വൃക്ഷം (ആംഗലനാമം:Rose wood; ശാസ്ത്രീയനാമം:Dalbergia latifolia).ഈട്ടി എന്നു കൂടി അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മരങ്ങളിലൊന്നായ ഈട്ടിയുടെ ജന്മദേശം ഏഷ്യയാണ്. സാധാരണയായി 900 മീറ്ററിനുമുകളിൽ 10 മുതൽ 40 ഡിഗ്രീ സെന്റിഗ്രേഡ് വരെ താപനിലയുള്ള നദീതീരങ്ങളിൽ ആണ് ഇവ വളരുന്നത്. കേരളത്തിൽ പശ്ചിമഘട്ടത്തിൽ ഇവ ധാരാളമായി വളരുന്നു. വനവത്കരണത്തിനും തടിയിലുള്ള ഗൃഹോപകരണങ്ങൾ നിർമ്മിക്കുന്നതിനും തേക്കുപോലെ ആശ്രയിക്കാവുന്ന ഒരു മരമാണ് ഇത്. കരിമ്പരപ്പൻ ശലഭ-ലാർവകളുടെ ഭക്ഷണസസ്യമാണ് ഇത്.

തടി[തിരുത്തുക]

ഇതിന്റെ തടി മരപ്പണികൾക്ക് വളരെ അനുയോജ്യമാണ്. ഇതിന്റെ കാതലിന് ചുവപ്പ് കലർന്ന മഞ്ഞ - വയലറ്റ് കലർന്ന കറുപ്പുനിറവും ആണ്. വെള്ള ഭാഗത്തിന് വെള്ളയൊ തവിട്ട്നിറമോ ആയിരിക്കും. കാതൽ വളരെ ഉറപ്പുള്ളതും ചിതലിന്റെ ആക്രമണത്തെ ചെറുക്കാൻ ശേഷിയുള്ളതുമാണ്. അത്ര ഉറപ്പില്ലാത്ത വെള്ള ഭാഗം മരപ്പണികൾക്ക് യോജിച്ചതല്ലെങ്കിലും പ്ലൈവുഡ് മുതലായവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. കാറ്റുവഴി സ്വാഭാവിക വിത്തുവിതരണം നടത്തുന്ന ഈട്ടിമരം ഏകദേശം 35 മീറ്റർ വരെ ഉയരം വയ്ക്കും.

പേരാവൂരിലെ കല്ലുമുതിരക്കുന്നിലുള്ള വീട്ടിമരം

യഥാർഥ ഈട്ടിയുടെ ഗുണഗണഗൽ[തിരുത്തുക]

  • തടിക്ക് ഭാരം ഉള്ളത് ആയിരിക്കും
  • തടിയുടെ എഴാകലുക് ഭംഗിയുള്ളതും നേരിയ തരുതരുപ്പുള്ളതും ആയിരിക്കും. കൃതിമ വസ്തുകൾ പുഷിയവ ക്രമികരണം അല്ലതതയായ് എഴാകളും ഒഴുകുഉള്ള ഭംഗി ആയിരികും.
  • തടിയേൽ കൊട്ടി നോകുമ്പോൾ നല്ല പ്രതിഭിമ്ഭം നല്കുന്ന ശബ്ദം ആയിരിക്കും
  • യന്ത്രകൈഅൽ നിര്മിച്ചവ കനം കുറഞ്ഞതും ഈട് നില്കതവയും ആയിരിക്കും, അവ രണ്ടാം തരം ഈട്ടി പലകകൾ, കഷണഗൽ കൊണ്ട് നിര്മിച്ചവ ആയിരിക്കും.
  • ഈട്ടിയുടെ അരക് പൊടിക്ക് റോസാ പൂവിൻറെ ചെറു മണം ഉണ്ടായിരിക്കും.


നൈതിക രിതിക്ക് ഈട്ടി ഉത്പന്ങ്ളുടെ വില, നിർണയികുന്നതു ഉപയോഗിച്ച തടി വിലയും, മറ്റു അനുഭന്ഥ സാധങ്ങളുടെ വിലയും കുട്ടി അതിന്തെ 40 ശതമാനം (വർഷം 2016) പണി കുലിയും, ലാഭം ആയിയും ചേർത്ത് ആണ് ഇടുക. പലർ ചേർന്ന് പണിയുന്ന ഉത്പന്നം ഒരു ചതുരശ്ര അടി പണി ചെയ്ത ആടിസ്ഥനത്തിൽ ആണ് കുലി നിശ്ചയിക്കുക, ആത് മേല്പറഞ്ഞ കണക്കിൽ ഉള്ള്കൊള്ളിചായിരിക്കും. എന്നാൽ സ്ഥാപനങ്ങളിലുടെ വിലക്കു്ന ഉത്പന്ങ്ളക്ക് സ്ഥാപന ചിലവും, അതിന്റെ ലാഭവും ചേർത്ത് ആണ് വില്കുക ഇവ മുഴുവൻ ഉത്പന്വത്തിന്റെ നിർമാണ വിലയുടെ ഇരട്ടിയിൽ കുടുതൽ ആവില്ല.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വീട്ടി&oldid=2309472" എന്ന താളിൽനിന്നു ശേഖരിച്ചത്