ജാവ (ദ്വീപ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജാവ
Native name: Jawa
Java Topography.png
Topography of Java
Geography
Location Southeast Asia
Coordinates 7°29′30″S 110°00′16″E / 7.49167°S 110.00444°E / -7.49167; 110.00444Coordinates: 7°29′30″S 110°00′16″E / 7.49167°S 110.00444°E / -7.49167; 110.00444
Archipelago Greater Sunda Islands
Area 138,794 km2 (53,589 sq mi)
Area rank 13th
Highest elevation 3,676
Highest point Semeru
Administration
Provinces Banten,
Jakarta Special Capital City Region,
West Java,
Central Java,
East Java,
Yogyakarta Special Region
Largest settlement Jakarta
Demographics
Population 138 million (2011)
Pop. density 1,064
Ethnic groups Javanese (inc. Cirebonese, Tenggerese, Osing) , Sundanese (inc. Bantenese, Baduy), Betawi, Madurese

ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്ത ഉൾപ്പെടുന്ന ദ്വീപാണ് ജാവ. പടിഞ്ഞാറ് ഭാഗത്തുള്ള സുമാത്രയുടെയും കിഴക്ക് സ്ഥിതി ചെയ്യുന്ന ബാലിയുടെയും ഇടയിലാണ് ജാവദ്വീപ്. 13.5 കോടിയിലധികം ജങ്ങൾ താമസിക്കുന്ന ജാവ ലോകത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ദ്വീപാണ്. ഒരിക്കൽ ഹിന്ദു രാജവംശങ്ങളുടെയും പീന്നിട് ഡച്ച് കൊളോണിയൽ വാഴ്ചയുടെയും കേന്ദ്രമായിരുന്ന ജാവയാണ് ഇന്തോനേഷ്യയുടെ രാഷ്ട്രീയ, സാമ്പത്തിക ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്നത്. ഒട്ടേറെ അഗ്നി പർവ്വതങ്ങൾ ജാവയിലുണ്ട്. 540 കിലോ മീറ്റർ ദൈർഘ്യമുള്ള ബോഗ്ങവൻ സോളോയാണ് ഏറ്റവും വലിയ നദി. പ്രംബനൻ ശിവക്ഷേത്രവും ബോറോബുദൂരിലെ ബുദ്ധസ്മാരകം എന്നിവ ലോകപ്രശസ്തമായ ആകർഷണകേന്ദ്രങ്ങളും ചരിത്രസ്മാരകങ്ങളുമാണ്. ഭാരതീയസംസ്കാരങ്ങൾ ജാവനീസ് ജീവിതത്തിലുണ്ട്. ഹിന്ദു സാമ്രാജ്യമായ മജാപഹിത് ഉടലെടുത്തത് കിഴക്കൻ ജാവയിലാണ്. ഇന്തോനേഷ്യയിലെ ആദ്യ പ്രസിഡണ്ടായ സുകർണോയും പീന്നിട് വന്ന സുഹർത്തോയും വിഖ്യാത നോവലിസ്റ്റ് പ്രാമുദ്യ ആനന്ദതൂറും ജാവക്കാരായിരുന്നു. ജാവയിലെ ജനസംഖ്യയിൽ 90 % മുസ്ലികളാണ്. പൊതുവെ ഉഷ്ണമേഖലയായ ഇവിടം കുറഞ്ഞതോതിൽ മഴ പെയ്യാറുണ്ട്. വർഷത്തിൽ ചിലപ്പോൾ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന മഴപെയ്താൽ വെള്ളപ്പൊക്കമുണ്ടാറുണ്ട്. പടിഞ്ഞാറൻ ജാവ സുഡാനികളുടെ നാടാണ്. തി ജാവീസ് ജനങ്ങൾ മധ്യ-കിഴക്ക് ജാവയിലാണ് പാർക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ജാവ_(ദ്വീപ്)&oldid=2145712" എന്ന താളിൽനിന്നു ശേഖരിച്ചത്