കരിങ്ങാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Acacia catechu
Khair (Acacia catechu) flowers at Hyderabad, AP W IMG 7261.jpg
Scientific classification
Kingdom:
Division:
Class:
Order:
Family:
Subfamily:
Genus:
Species:
A. catechu
Binomial name
Acacia catechu
Acacia-catechu-range-map2.png
Range of Acacia catechu
Synonyms

ഒരു ഔഷധസസ്യമാണ് കരിങ്ങാലി. മുള്ളുകളുള്ള ഒരു ഇലപൊഴിയും വൃക്ഷമാണ് ഇത്. ഇതിന്റെ ശാസ്ത്രീയനാമം അക്കേഷ്യ കറ്റെച്ചു (Acacia catechu). 15 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലും ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകളിലും കാണപ്പെടുന്നു. കേരളത്തിൽ ഇവ വ്യാപകമായി വളരുന്നു. ധന്തധാവനത്തിനായി കരിങ്ങാലി ഉപയോഗിക്കുന്നതിനാൽ സംസ്കൃതത്തിൽ ഇതിനെ ദന്തധാവന എന്നും വിളിക്കുന്നു. ഇവയുടെ പൂക്കളുടെ പ്രത്യേകത മൂലം ഇവയെ പലതായി തരം തിരിച്ചിട്ടുണ്ട്. ദാഹശമനിയായും കരിങ്ങാലി ഉപയോഗിക്കുന്നു.

മകയിരം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു്.

വിവിധ പേരുകൾ[തിരുത്തുക]

  • ശാസ്ത്രീയനാമം: അക്കേഷ്യ കറ്റെച്ചു
  • ആംഗലേയം: ഡാർക്ക് കറ്റെച്ചു, കറ്റെച്ചു ട്രീ
  • സംസ്കൃതം:ദന്തധാവന, ഖദിര, രക്തസാരം, യ്‌ഞജാംഗ

ഉപയോഗം[തിരുത്തുക]

കാതൽ‌, തണ്ട്, പൂവ് എന്നിവ ഔഷധനിർമ്മാണത്തിനു ഉപയോഗിക്കുന്നു. ഖദിരാരിഷ്ടം, ഖദിരാദി ഗുളിക ഖദിരാദി കഷായം എന്നിവ ഉണ്ടാക്കുന്നതിൻ ഉപയോഗിക്കുന്നു.[2]. ആയുർവേദത്തിൽ ഇതിനെ കുഷ്ഠഘ്‌നൗഷധങ്ങളുടെ വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. International Legume Database & Information Service (ILDIS)
  2. കേരളത്തിലെ ഔഷധസസ്യങങൾ-- ഡോ. സി.ഐ. ജോളി, കറന്റ് ബുക്ക്സ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിങ്ങാലി&oldid=3727095" എന്ന താളിൽനിന്ന് ശേഖരിച്ചത്