റിച്ചാർഡ് ഹെൻറി ബെഡോമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bedd. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു പട്ടാള ഉദ്യോഗസ്ഥനും മദിരാശി വനംവകുപ്പിലെ മുഖ്യവനസംരക്ഷകനും പ്രസിദ്ധനായ ഒരു നാച്ചുറലിസ്റ്റും ആയിരുന്നു കേണൽ റിച്ചാർഡ് ഹെൻറി ബെഡോമി Richard Henry Beddome. ജനനം 11 മെയ് 1830 – മരണം 23 ഫെബ്രുവരി 1911. ധാരാളം സസ്യസ്പീഷിസുകളെപ്പറ്റിയും ഉരഗങ്ങളെപ്പറ്റിയും അദ്ദേഹം പഠനം നടത്തിയിട്ടുണ്ട്. അതുപോലെ മറ്റു പലരും കണ്ടുപിടിച്ച സസ്യ-ജന്തുജാലങ്ങൾ അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നുമുണ്ട്. സസ്യശാസ്ത്രത്തിൽ Bedd. എന്ന് ചുരുക്കപ്പേര് ഇദ്ദേഹത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. അടിസ്ഥാനപരമായി ഒരു സസ്യശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം ജീവിതത്തിന്റെ മികച്ച കാലം മുഴുവൻ തെക്കേ ഇന്ത്യയിലെ സസ്യങ്ങളെക്കുറിച്ച് പഠിക്കാനാണ് ഉപയോഗിച്ചത്. ഒട്ടേറെ ചെടികളുടെ മികവാർന്ന ചിത്രങ്ങളുമായി ഇറങ്ങിയ പുസ്തകങ്ങളായിരുന്നു ഇതിന്റെ ഫലം. ഈ ആവശ്യത്തിനായി വരയ്ക്കാനറിയുന്ന നാട്ടുകാരെ അദ്ദേഹം പരിശീലിപ്പിച്ചെടുത്തിരുന്നു.

"https://ml.wikipedia.org/w/index.php?title=റിച്ചാർഡ്_ഹെൻറി_ബെഡോമി&oldid=2017877" എന്ന താളിൽനിന്ന് ശേഖരിച്ചത്