മഴുക്കാഞ്ഞിരം
ദൃശ്യരൂപം
| മഴുക്കാഞ്ഞിരം | |
|---|---|
| മഴുക്കാഞ്ഞിരത്തിന്റെ പൂവും ഇലകളും | |
| Scientific classification | |
| Kingdom: | |
| Division: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | A. latifolia |
| Binomial name | |
| Anogeissus latifolia | |
| Synonyms | |
| |
ഇന്ത്യ, നേപ്പാൾ, മ്യാന്മർ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഇടത്തരം വലിപ്പമുള്ള ഒരു വൃക്ഷമാണ് ഞമ എന്നും അറിയപ്പെടുന്ന മഴുക്കാഞ്ഞിരം. (ശാസ്ത്രീയനാമം: Anogeissus latifolia) തുകൽ ഊറയ്ക്കിടാൻ ആവശ്യമുള്ള ടാനിൻ ധാരാളം അടങ്ങിയിട്ടുള്ള വൃക്ഷമാണിത്. വേഗം വളരുന്ന ഇലപൊഴിയും മരം. കാലിക്കോ പ്രിന്റിങ്ങിന് ആവശ്യമുള്ള ഒരു പശയും ഈ മരത്തിൽ നിന്നു ലഭിക്കുന്നുണ്ട്. ടസ്സാർ സിൽക് ഉണ്ടാക്കുന്ന Antheraea paphia എന്ന ശലഭം തിന്നു ജീവിക്കുന്ന ഇലകളിൽ ഒന്ന് ഈ മരത്തിന്റെയാണ്[1]. നല്ല പോഷകം അടങ്ങിയിട്ടുള്ള മഴുക്കാഞ്ഞിരത്തിന്റെ ഇലകൾ നല്ലൊരു കാലിത്തീറ്റയാണ്. തേനീച്ചകൾക്ക് പൂമ്പൊടി ധാരാളമായി ഈ മരത്തിൽ നിന്നും കിട്ടുന്നു[2]. നാട്ടുവൈദ്യത്തിൽ വയറിലെ അസുഖത്തിന് ഉപയോഗിക്കാറുണ്ട്[3]. വേരും തടിയും ഇലയും പഴവുമെല്ലാം ഔഷധാവശ്യത്തിന് ഉപയോഗിച്ചുവരുന്നു.[4]

അവലംബം
[തിരുത്തുക]- ↑ "Non-Wood Forest Products in 15 Countries Of Tropical Asia : An Overview". FAOHome. 1994-11-15. Retrieved 2025-11-12.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-26. Retrieved 2012-11-13.
- ↑ Govindarajan, R.; Vijayakumar, M.; Singh, M.; Rao, Ch V.; Shirwaikar, A.; Rawat, A. K. S.; Pushpangadan, P. (2006-06-15). "Antiulcer and antimicrobial activity of Anogeissus latifolia". Journal of Ethnopharmacology. 106 (1): 57–61. doi:10.1016/j.jep.2005.12.002. ISSN 0378-8741. PMID 16413714. Retrieved 2025-11-12.
- ↑ http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=1&key=58&hit=[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- പൂവിന്റെ ചിത്രം
- കൂടുതൽ വിവരങ്ങൾ
- http://www.ncbi.nlm.nih.gov/pubmed/19723196
- Archived 2012-04-06 at the Wayback Machine കാലിത്തീറ്റയായി ഉപയോഗിക്കുംപ്പൊഴുള്ള പോഷകത്തിന്റെ അളവുകൾ
വിക്കിസ്പീഷിസിൽ Anogeissus latifolia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.