ആഴാന്ത
ആഴാന്ത | |
---|---|
![]() | |
Scientific classification | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P longifolia
|
Binomial name | |
Pajanelia longifolia (Willd.) K.Schum.
| |
Synonyms | |
|
കേരളത്തിലെ വനപ്രദേശങ്ങളിൽ സാധാരണ കാണപ്പെടുന്ന ഒരിനം വൃക്ഷമാണ് ആഴാന്ത അഥവാ വലിയ പലകപ്പയ്യാനി (ശാസ്ത്രീയനാമം: Pajanelia longifolia). ബിഗ്‌നോണിയേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിൽ സമുദ്രനിരപ്പിൽ നിന്നും ഏകദേശം 750 മീറ്ററിലധികം ഉയരത്തിലുള്ള പ്രദേശങ്ങളിൽ വളരുന്നു.
വിവരണം[തിരുത്തുക]
ആഴാന്ത 30 മീറ്റർ വരെ ഉയരത്തിൽ വളരുന്നു[1]. പെരുമരത്തോട് സാദൃശ്യമുള്ളതാണ് ഇവയുടെ ഇലകൾ. അനുപർണ്ണങ്ങളില്ലാത്ത ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. വൃക്ഷത്തിനു ശാഖകൾ കുറവാണ്. കാഴ്ചയിൽ ഒറ്റത്തടി വൃക്ഷമായിവളരുന്നു. ജനുവരി അവസാനം മുതൽ ഏപ്രിൽ വരെയാണ് പൂക്കാലം. ശാഖാഗ്രങ്ങളിലായാണ് പൂക്കൾ ഉണ്ടാകുന്നത്. അഞ്ചു ദളങ്ങളും പത്ത് കർണ്ണങ്ങളുമാണ് പൂക്കൾക്കുള്ളത്. കുഴലാകൃതിയിലുള്ള പൂക്കളുടെ ദളങ്ങൾക്ക് 6 സെന്റീമീറ്റർ ആണ് നീളം. അണ്ഡാശയത്തിന് ഒരു അറയാണുള്ളത്. മരത്തിന്റെ കായ്കൾ അര മീറ്റർ നീളത്തിൽ വളരുന്നു[2]. വിത്തിനു ജീവനക്ഷമത കുറവായതിനാൽ വംശവർദ്ധനവ് കുറവാണ്. തടിക്ക് ഈടും ഉറപ്പും ഉണ്ടെങ്കിലും ഫർണിച്ചർ നിർമ്മാണത്തിനു യോഗ്യമല്ല. വള്ളം, കളിപ്പാട്ടങ്ങൾ, പായ്ക്കിങ് പെട്ടികൾ എന്നിവയുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നു. ഇതിന്റെ തടിയെ ചിതലുകൾ ആക്രമിക്കാറില്ല.
ഔഷധ ഉപയോഗം[തിരുത്തുക]
ഇല, വേര്, പൂക്കൾ, കായ്കൾ എന്നിവ ആയുർവേദത്തിൽ ഉപയോഗിക്കുന്നു[3].
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

