ആവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആവൽ
ആവൽമരത്തിലെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
H. integrifolia
Binomial name
Holoptelea integrifolia
Planch.
Synonyms
  • Ulmus integrifolia Roxb.

കേരളത്തിൽ പശ്ചിമഘട്ടത്തിലെ ഇലപൊഴിയുംവനങ്ങളിലും അർദ്ധഹരിതവനങ്ങളിലും കാണപ്പെടുന്ന ഒരിനം വന്മരമാണ് ആവൽ (ശാസ്ത്രീയനാമം: Holoptelea integrifolia). അൾമേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും കാണപ്പെടുന്നു. ഇതിന്റെ തളിർഇല പിഴിഞ്ഞ് ചാറ് മുടി വട്ടത്തിൽ പൊഴിയുന്നതിനുള്ള ചികിത്സക്കായി ആയുർവേദത്തിൽ ഉപയോഗിക്കുന്നു.[അവലംബം ആവശ്യമാണ്]

വിവരണം[തിരുത്തുക]

ആവൽ 18 മീറ്റർ വരെ ഉയരത്തിൽ വളരുന്നു[1]. നീർവാർച്ചയുള്ള മണ്ണിൽ ഇവ നന്നായി വളരുന്നു. അതിശൈത്യം വൃക്ഷത്തിനു താങ്ങാനാവില്ല. ഇവയുടെ പരുക്കൻ തൊലി കഷണങ്ങളായി അടർന്നു വീഴുന്നവയാണ്. ഇലകൾക്ക് കശക്കുമ്പോൾ ദുർഗന്ധമുണ്ട്. ഏകാന്തരമായി വിന്യസിച്ചിരിക്കുന്ന ഇലകൾ അനുപർണ്ണങ്ങളാണ്.10 സെന്റീമീറ്റർ നീളവും 4 സെന്റീമീറ്റർ വീതിയുമുള്ള ഇലകൾക്ക് ആയതാകൃതിയാണുള്ളത്. ജനുവരി - ഫെബ്രുവരി കാലയളവിൽ മരം പുഷ്പിക്കുന്നു. ഒറ്റയറയുള്ള അണ്ഡാശയമാണ്. വേനലിൽ കായ്കൾ മൂപ്പെത്തുന്നു. കാറ്റു വഴിയാണ് വിത്തുവിതരണം നടക്കുന്നത്. സ്വാഭാവിക പുനരുത്ഭവം നന്നായി നടക്കുന്നു. വിത്തുകൾ മഴക്കാലത്ത് മുളയ്ക്കുന്നു. ഉണങ്ങിയ കായകൾ തിന്നാൻ കൊള്ളാം.

തടിക്ക് ഭാരവും ഉറപ്പും ഉണ്ടെങ്കിലും ഈടില്ലാത്തതിനാൽ ഫർണിച്ചർ നിർമ്മാണത്തിനുപയോഗിക്കാൻ സാധ്യമല്ല. തടിക്ക് വെള്ളയും കാതലുമുണ്ട്. കാർഷികോപകരണ നിർമ്മാണത്തിനും തീപ്പെട്ടി നിർമ്മാണത്തിനും ഉപയോഗിക്കുന്നു.

ഔഷധ ഉപയോഗം[തിരുത്തുക]

ആവലിന്റെ ഇലയും മരപ്പട്ടയും ഔഷധമായി ഉപയോഗിക്കുന്നു. കഫത്തെ ശമിപ്പിക്കുന്നു. ചർമ്മരോഗത്തിനും കുഷ്ഠത്തിനും അർശ്ശസിനും രക്തശുദ്ധിക്കും പ്രമേഹത്തിനും[2] ഉപയോഗിക്കുന്നു[1]. മരത്തിന്റെ തൊലിയിൽ ഫ്രീഡിലിൻ, ലിഗ്നിൻ, പെന്റോസാൻ എന്നിവയും വിത്തിൽ മഞ്ഞനിറമുള്ള എണ്ണയും ഗ്ലൂട്ടാമിക് അമ്ലവും ഇലകളിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫോസ്ഫറസ് എന്നിവയും അടങ്ങിയിരിക്കുന്നു.

ആവലിന്റെ ഇല
ആവലിന്റെ തടി

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആവൽ&oldid=3612138" എന്ന താളിൽനിന്ന് ശേഖരിച്ചത്