മുള്ളിലവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുള്ളിലവ്
Zanthoxylum rhetsa.jpg
മുള്ളിലവിന്റെ തടി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Sapindales
കുടുംബം: Rutaceae
ഉപകുടുംബം: Toddalioideae
ജനുസ്സ്: Zanthoxylum
വർഗ്ഗം: ''Z. rhetsa''
ശാസ്ത്രീയ നാമം
Zanthoxylum rhetsa
(Roxb.) DC.
പര്യായങ്ങൾ
  • Zanthoxylum limonella (Dennst.) Alston
  • Zanthoxylum budrunga (Roxb.) DC.
  • Zanthoxylum oxyphyllum F.-Vill.
  • Fagara budrunga Roxb.
  • Fagara rhetsa Roxb.
  • Fagara piperita Blanco

തടിയിൽ നിറയെ മുള്ളുകളുള്ള ഒരു വൃക്ഷമാണ് മുള്ളിലവ് അഥവാ മുള്ളിലം. (ശാസ്ത്രീയനാമം: Zanthoxylum rhetsa) . കൊത്തുമുരിക്ക്, മുള്ളിലം എന്നെല്ലാം അറിയപ്പെടുന്നു.[1] പശ്ചിമഘട്ടത്തിൽ എല്ലായിടത്തും കാണപ്പെടുന്നു. ഔഷധമായി ഉപയോഗമുണ്ട്. 35 മീറ്ററോളം ഉയരം വയ്ക്കും[2] കുരുമുളകുമണിയേക്കാൾ വലിപ്പമുള്ള ഇതിന്റെ ഉണങ്ങിയ കായകൾ കുടകിൽ ഭക്ഷണങ്ങളിൽ മസാലയായി ഉപയോഗിക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്] ചുട്ടിക്കറുപ്പൻ പൂമ്പാറ്റകളുടെ ലാർവയുടെ ഭക്ഷണസസ്യങ്ങളിൽ ഒന്ന് മുള്ളിലവ് ആണ്.[3]

ബുദ്ധമയൂരി ശലഭത്തിന്റെ ലാർവയുടെ ഒരേ ഒരു ഭക്ഷണ സസ്യമാണ്. ചുട്ടിമയൂരി, ചുട്ടിക്കറുപ്പൻ, നാരകക്കാളി, കൃഷ്ണശലഭം എന്നീ ശലഭങ്ങളുടേയും ലാർവകളുടെ ഭക്ഷണസസ്യമാണിത്. [4]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മുള്ളിലവ്&oldid=2781271" എന്ന താളിൽനിന്നു ശേഖരിച്ചത്