കാട്ടുകൊന്ന
Jump to navigation
Jump to search
കാട്ടുകൊന്ന | |
---|---|
കാട്ടുകൊന്നയുടെ കായ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ഉപകുടുംബം: | |
Tribe: | |
ജനുസ്സ്: | |
വർഗ്ഗം: | A. bigeminum
|
ശാസ്ത്രീയ നാമം | |
Archidendron bigeminum (Ridl.) I.C.Nielsen | |
പര്യായങ്ങൾ | |
|
കേരളത്തിലെ നിത്യഹരിതവനങ്ങളിൽ കണ്ടുവരുന്ന, ശാഖോപശാഖകളായി വളരുന്ന നിത്യഹരിതവൃക്ഷമാണ് കാട്ടുകൊന്ന (ശാസ്ത്രീയനാമം: Archidendron bigeminum). കണ്ടാടി, പന്നിവാക, മുതുകൊളപ്പൻ , വരികീറീ, അട്ടപ്പരന്ത, മുത എന്നെല്ലാം അറിയപ്പെടുന്നു. 12 മീറ്ററോളം ഉയരം വയ്ക്കും.[1] കാട്ടുകൊന്നയുടെ ഫലം മഴക്കാലം കഴിയുമ്പോൾ മൂക്കും. മൂത്ത കായ്ക്ക് നീളമുണ്ടാവും. തടിയ്ക്ക് തവിട്ടുനിറം, ഈടും ബലവും കുറവ്. ഇലയും തോലും ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്. ധാരാളം സ്വാഭാവികപുനരുദ്ഭവം നടക്കുന്നുണ്ട്. 1000-1200 മീറ്റർ ഉയരമുള്ളയിടങ്ങളിൽ കണ്ടുവരുന്നു. ഹിമാലയം, ഇന്ത്യ, ശ്രീലങ്ക, മലേഷ്യ എന്നിവിടങ്ങളിൽ കണ്ടുവരുന്നു. [2] കുഷ്ഠത്തിനെതിരെയും മുടിവളരാനും ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നു. വിത്തുകൾ പ്രമേഹത്തിനും മരുന്നാണ്.[3]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Archidendron bigeminum എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |