പീലിവാക
പീലിവാക | |
---|---|
![]() | |
പീലിവാക | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ഉപകുടുംബം: | |
Tribe: | |
ജനുസ്സ്: | Paraserianthes I.C.Nielsen
|
വർഗ്ഗം: | P. falcataria
|
ശാസ്ത്രീയ നാമം | |
Paraserianthes falcataria (L.) Nielsen | |
പര്യായങ്ങൾ | |
|
മധ്യരേഖാപ്രദേശങ്ങളിൽ കാണുന്ന, വളരെവേഗം വളരുന്ന ഇലപൊഴിക്കുന്ന ഒരു വന്മരം. 20-28 മീറ്റർ ഉയരം വയ്ക്കും.(ശാസ്ത്രീയനാമം: Paraserianthes falcataria). മറ്റു വാകകളേക്കാൾ ആയുസ്സു കുറവാണ്. കടുപ്പം കുറഞ്ഞ തടി. കടലാസ് പൾപ്പിന് ഉത്തമമാണ്. കാട്ടുപോത്തും മാനും കാട്ടിൽ ഇവയുടെ തൈകൾ തിന്നുന്നതിനാൽ സ്വാഭാവികപുനരുത്പാദനം നാന്നായുണ്ടെങ്കിലും എണ്ണത്തിൽ കുറവാണ്. വർഷത്തിൽ 5 മീറ്റർ വരെ ഉയരം വയ്ക്കും, 15 സെന്റിമീറ്ററോളം വ്യാസവും. ഏറ്റവും വേഗതയിൽ വളരുന്ന മരങ്ങളിൽ പീലിവാക മുമ്പനാണ്[1]. ഇന്തോനേഷ്യയിൽ മുയലുകളുടെ ഇഷ്ടഭക്ഷണമാണത്രേ പീലിവാക[2]. നൈട്രജൻ മണ്ണിലുണ്ടാക്കാനുള്ള കഴിവുണ്ട്. വലിയ കാറ്റത്ത് മറിഞ്ഞ് വീണ് മണ്ണൊലിപ്പ് ഉണ്ടാക്കുന്ന വൃക്ഷമാണിത്. അതിനാൽ മലഞ്ചെരുവിൽ നട്ടുപിടിപ്പിക്കാൻ നല്ലതല്ല[3]. കാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട്. വിറകിനും വളരെ നല്ലത്[4]. വളരെ വേഗം വളരുന്നതിനാൽ ധാരാളം വെളിച്ചം ഇഷ്ടപ്പെടുന്ന മരമാണ്[5].
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ http://www.winrock.org/fnrm/factnet/factpub/FACTSH/P_falcataria_bckup.html
- ↑ http://www.fao.org/ag/AGA/AGAP/FRG/AFRIS/Data/567.HTM
- ↑ http://ecocrop.fao.org/ecocrop/srv/en/cropView?id=347
- ↑ http://www.worldagroforestrycentre.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=171
- ↑ http://agrowmania.blogspot.in/2009/09/albizia-falcataria-tamil-kattumaram.html
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- [1] കൂടുതൽ വിവരങ്ങൾ
- [2] തടിയെപ്പറ്റിയുള്ള വിവരങ്ങൾ
- [3] വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
- [4] മറ്റു പേരുകൾ
- [5] ചിത്രങ്ങൾ
- [6] പീലിവാക വളർത്താനുള്ള നിർദ്ദേശങ്ങൾ
- http://www.pngplants.org/PNGtrees/TreeDescriptions/Paraserianthes_falcataria_L_I_C_Nielsen_.html
![]() |
വിക്കിമീഡിയ കോമൺസിലെ Paraserianthes falcataria എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |