വെള്ളവാക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെള്ളവാക
Doon Siris (Albizia procera) leaves at canopy at Jayanti, Duars, West Bengal W Picture 212.jpg
വെള്ളവാകയുടെ ഇലകൾ, ബംഗാളിൽ നിന്നും.
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Albizia
Species:
A.procera
Binomial name
Albizia procera
(Roxb.) Benth.
Synonyms
  • Acacia procera (Roxb.) Willd.
  • Mimosa elata Roxb.
  • Mimosa procera Roxb.

കരിന്തകര, കാട്ടുവാക, ജലവാക എന്നെല്ലാം അറിയപ്പെടുന്ന വെള്ളവാക മിക്ക ഏഷ്യൻ രാജ്യങ്ങളിലും കാണുന്ന ഒരു വലിയ മരമാണ്. (ശാസ്ത്രീയനാമം: Albizia procera). വളരെ വേഗം വളരുന്ന മരം.

ഉപയോഗങ്ങൾ[തിരുത്തുക]

ഫിലിപ്പൈൻസിൽ ഇതിന്റെ ഇല കറിവയ്ക്കാറുണ്ട്. വറുതിയുടെ നാളുകളിൽ ചിലപ്പോൾ തടിപോലും ഇടിച്ചുപൊടിച്ച് ഭക്ഷിക്കാറുണ്ട്. നല്ലൊരു കാലിത്തീറ്റയാണ്. തടി നല്ല വിറകാണ്. കരിയുണ്ടാക്കാനും ഉപയോഗിക്കാം. നല്ല പേപ്പർ പൾപ്പ് ഉണ്ടാക്കാൻ കൊള്ളാം. ഈട് കുറവാണെങ്കിലും ഫർണിച്ചർ ഉണ്ടാക്കാൻ തടി ഉപയോഗിക്കാം. അളവ് കുറവാണെങ്കിലും ടാനിൻ ലഭിക്കും. തടിയിലെ മുറിവിൽ നിന്നും ഊറിവരുന്ന കറ പല ആവശ്യത്തിനും ഉപയോഗിക്കാറുണ്ട്. വെള്ളവാകയുടെ എല്ലാ ഭാഗങ്ങളും കാൻസറിനെതിരെ ഉപയോഗിക്കാം. പലനാടുകളിലെയും നാട്ടുവൈദ്യങ്ങളിൽ വെള്ളവാക ഉപയോഗിക്കുന്നു. മണ്ണൊലിപ്പിനെതിരെയും തോട്ടവിളകൾക്ക് തണൽ നൽകാനും ഉത്തമമാണ് വെള്ളവാക. പോഷകശേഷി കുറഞ്ഞ മണ്ണിലും വളരും. അലങ്കാരസസ്യമായും നട്ടുവളർത്തുന്നു[1]. മണ്ണിൽ നൈട്രജൻ വർദ്ധിപ്പിക്കാൻ വേണ്ടിയും നട്ടുവളർത്താം[2].

മറ്റു ഭാഷകളിലെ പേരുകൾ[തിരുത്തുക]

White siris, Tall albizia • Hindi: Safed siris • Urdu: Sarapatri sirsi • Assamese: Tantari-asing • Telugu: Tella chinduga • Kannada: Belari • Malayalam: Jalavaka • Marathi: Kinhai (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വെള്ളവാക&oldid=3694163" എന്ന താളിൽനിന്ന് ശേഖരിച്ചത്