രക്തചന്ദനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രക്തചന്ദനം
Pterocarpus santalinus
ആന്ധ്രാപ്രദേശിൽ ചിറ്റൂർ ജില്ലയിലെ തലക്കോണ വനത്തിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
P. santalinus
Binomial name
Pterocarpus santalinus

വേങ്ങയുമായി നല്ല സാമ്യമുള്ള ഒരു മരമാണ് രക്തചന്ദനം. രക്തചന്ദനമരത്തിന്റെ ശാസ്ത്രനാമം ടെറോകാർപ്പസ് സൻറ്റാലിനസ് എന്നാണ്. കരിവേങ്ങ, ചെഞ്ചന്ദനം എന്നെല്ലാം അറിയപ്പെടുന്നു. ഈ മരം ഫാബേസീ സസ്യകുടുംബത്തിൽപ്പെടുന്നു. വംശനാശ ഭീഷണിയിലായിരുന്ന രക്തചന്ദനത്തെ ആന്ധ്രാപ്രദേശ് വനം വകുപ്പ് ഒരു സംരക്ഷിതവൃക്ഷമായി പ്രഖ്യാപിച്ചു, ഇപ്പോൾ കഡപ്പ ജില്ലയിൽ വ്യാപകമായി ഈ മരം വളർത്തുന്നുണ്ട്[1].

ആയുർവ്വേദത്തിൽ[തിരുത്തുക]

ത്വക്ക് രോഗങ്ങൾ മാറ്റാനുപയോഗിക്കുന്ന ഒരു ആയുർവ്വേദമരുന്നാണു് രക്തചന്ദനം. ഇതു് ഒരു സൌന്ദര്യവർദ്ധക വസ്തുവായും ഉപയോഗിക്കുന്നു. മുഖക്കുരു, മുഖത്തെ പാടുകൾ എന്നിവ മാറ്റാൻ രക്തചന്ദനം പനിനീരിൽ അരച്ച് പുരട്ടാറുണ്ടു്[1]..

ചെടികൾ തയ്യാറാക്കുന്ന വിധം[തിരുത്തുക]

ചിറകുള്ള രക്തചന്ദനത്തിന്റെ വിത്തുകൾ, കാറ്റിൽ പറന്നാണു് വിത്തുവിതരണം നടത്തുന്നതു്. വിളഞ്ഞുകഴിഞ്ഞ വിത്തുകൾ പൊഴിയുന്നതിനു മുമ്പായി മരത്തിൽ നിന്നും ശേഖരിച്ച് ഉണക്കി സൂക്ഷിക്കാറുണ്ടു്[1].

കൃഷിരീതി[തിരുത്തുക]

നല്ല നീർവാർച്ചയും സൂര്യപ്രകാശവും ലഭിക്കുന്ന മലമ്പ്രദേശങ്ങളാണ് രക്തചന്ദനത്തിന്റെ കൃഷിക്ക് വളരെ അനുയോജ്യം. കേരളത്തിലെ തീരപ്രദേശങ്ങൾ ഒഴിച്ചുള്ള പ്രദേശങ്ങൾ രക്തചന്ദനമരത്തിന്റെ വളർച്ചയ്ക്ക് പറ്റിയതാണ്.

വിളവെടുപ്പ്[തിരുത്തുക]

രക്തചന്ദനമരത്തിന്റെ കാതലാണു് മരുന്നിനായി ഉപയോഗിക്കുന്നതു്. പത്താം പ്രയമായ മരങ്ങളിലെ കമ്പുകൾ വെട്ടി തൊലിയും വെള്ളയായ ഭാഗവും ചെത്തി നീക്കി തടി കഷണങ്ങളാക്കി ഉപയോഗിക്കും. വർഷങ്ങളോളം നിലനില്ക്കുന്ന വൃക്ഷമായതിനാൽ നിൽക്കുന്ന ഓരോ വർഷവും വിളവ് വർദ്ധിക്കും[1].

മറ്റു കാര്യങ്ങൾ[തിരുത്തുക]

കോട്ടയം ജില്ലയിലെ കടുത്തുരുത്തി ആദിത്യപുരം ക്ഷേത്രത്തിൽ പ്രസാദമായി ഉപയോഗിക്കുന്നത് രക്തചന്ദനമാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "കർഷകകേരളം". Archived from the original on 2009-01-25. Retrieved 2011-08-28.


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=രക്തചന്ദനം&oldid=3707052" എന്ന താളിൽനിന്ന് ശേഖരിച്ചത്