മഞ്ഞമന്ദാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഞ്ഞമന്ദാരം
മഞ്ഞമന്ദാരത്തിന്റെ പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Bauhinia
Species:
B. tomentosa
Binomial name
Bauhinia tomentosa
L.
Synonyms
  • Bauhinia taitensis Taub.
  • Bauhinia hookeri F. Muell
  • Bauhinia picta DC.

നാലു മീറ്റർ വരെ ഉയരം വയ്ക്കുന്ന ചെറുവൃക്ഷമാണ് മഞ്ഞമന്ദാരം. കറുത്ത മറൂൺ പൊട്ടുകൾ ഉള്ളിലുള്ള ഭംഗിയുള്ള മഞ്ഞപ്പൂക്കൾക്കു വേണ്ടിയും തണലിനായും അലങ്കാരത്തിനായും ഇത് നട്ടുവളർത്തുന്നു.(ശാസ്ത്രീയനാമം: Bauhinia tomentosa). കാഞ്ചനപ്പൂമരം, കാട്ടത്തി എന്നെല്ലാം അറിയപ്പെടുന്നു. bell bauhinia, hairy bauhinia, mountain ebony, orchid tree, St. Thomas tree, variegated bauhinia, yellow tree bauhinia എന്നെല്ലാം ഇംഗ്ലീഷിലും പറയുന്നു. ഇതൊരു ഔഷധച്ചെടിയാണ്[1]. ആഫ്രിക്കൻ വംശജനാണ്[2]. മധ്യരേഖാപ്രദേശങ്ങളിലാകെ കാണാം. നിറയെ തേനും പൂമ്പൊടിയുമുള്ള പൂക്കൾ തേനീച്ചകളെയും കീടങ്ങളെയും ചെറുപക്ഷികളെയുമെല്ലാം ആകർഷിക്കുന്നു. ചിലയിനം ശലഭങ്ങളുടെ പുഴുക്കളുടെ ആഹാരം കൂടിയാണ് മഞ്ഞമന്ദാരത്തിന്റെ ഇലകൾ.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മഞ്ഞമന്ദാരം&oldid=3829018" എന്ന താളിൽനിന്ന് ശേഖരിച്ചത്