മഞ്ഞമന്ദാരം
ദൃശ്യരൂപം
(Bauhinia tomentosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| മഞ്ഞമന്ദാരം | |
|---|---|
| മഞ്ഞമന്ദാരത്തിന്റെ പൂവ് | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Genus: | Bauhinia |
| Species: | B. tomentosa |
| Binomial name | |
| Bauhinia tomentosa L. | |
| Synonyms | |
| |
നാലു മീറ്റർ വരെ ഉയരം വയ്ക്കുന്ന ചെറുവൃക്ഷമാണ് മഞ്ഞമന്ദാരം. കറുത്ത മറൂൺ പൊട്ടുകൾ ഉള്ളിലുള്ള ഭംഗിയുള്ള മഞ്ഞപ്പൂക്കൾക്കു വേണ്ടിയും തണലിനായും അലങ്കാരത്തിനായും ഇത് നട്ടുവളർത്തുന്നു.(ശാസ്ത്രീയനാമം: Bauhinia tomentosa). കാഞ്ചനപ്പൂമരം, കാട്ടത്തി എന്നെല്ലാം അറിയപ്പെടുന്നു. bell bauhinia, hairy bauhinia, mountain ebony, orchid tree, St. Thomas tree, variegated bauhinia, yellow tree bauhinia എന്നെല്ലാം ഇംഗ്ലീഷിലും പറയുന്നു. ഇതൊരു ഔഷധച്ചെടിയാണ്[1]. ആഫ്രിക്കൻ വംശജനാണ്[2]. മധ്യരേഖാപ്രദേശങ്ങളിലാകെ കാണാം. നിറയെ തേനും പൂമ്പൊടിയുമുള്ള പൂക്കൾ തേനീച്ചകളെയും കീടങ്ങളെയും ചെറുപക്ഷികളെയുമെല്ലാം ആകർഷിക്കുന്നു. ചിലയിനം ശലഭങ്ങളുടെ പുഴുക്കളുടെ ആഹാരം കൂടിയാണ് മഞ്ഞമന്ദാരത്തിന്റെ ഇലകൾ.
അവലംബം
[തിരുത്തുക]- ↑ Kannan, Narayanan; Renitta, Robinson Emilin; Guruvayoorappan, Chandrasekharan (2010). "Bauhinia tomentosa stimulates the immune system and scavenges free radical generation in vitro". Journal of Basic and Clinical Physiology and Pharmacology. 21 (2): 157–168. doi:10.1515/jbcpp.2010.21.2.157. ISSN 0792-6855. PMID 20853598. Retrieved 2025-11-12.
- ↑ https://ntbg.org/plants/plant_details.php?plantid=1516%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.plantzafrica.com/plantab/bauhintoment.htm Archived 2012-05-04 at the Wayback Machine
- [പ്രവർത്തിക്കാത്ത കണ്ണി] കൂടുതൽ വിവരങ്ങൾ
- http://eol.org/pages/702888/overview
- http://www.smgrowers.com/products/plants/plantdisplay.asp?plant_id=3452
- http://davesgarden.com/guides/pf/go/2066/
- http://www.zimbabweflora.co.zw/speciesdata/species.php?species_id=126810