കല്ലാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കല്ലാൽ
Ficus drupacea.jpg
കല്ലാലിന്റെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: സസ്യം
(unranked): പുഷ്പിക്കുന്ന സസ്യങ്ങൾ
(unranked): യൂഡികോട്സ്
(unranked): Rosids
നിര: Rosales
കുടുംബം: മൊറേസി
ജനുസ്സ്: Ficus
വർഗ്ഗം: F. drupacea
ശാസ്ത്രീയ നാമം
Ficus drupacea
Thunb.
പര്യായങ്ങൾ

ആൽ കുടുംബത്തിലെ പശ്ചിമഘട്ടതദ്ദേശവാസിയായ ഇടത്തരം മരമാണ് കല്ലാൽ (ശാസ്ത്രീയനാമം: Ficus drupacea). കല്ലരയാൽ, കാട്ടരയാൽ, ചേല എന്നൊക്കെ പേരുകളുണ്ട്[1]. പാറകളുടെ ഇടയിലും കൽപ്രദേശങ്ങളിലും കാണുന്നതിനാലാണ് കല്ലാൽ എന്ന പേര് വന്നത്. ബർമ്മ, ശ്രീലങ്ക, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലാണ് കൂടുതലായി കല്ലാൽ ഉള്ളത്.

ദീർഘവൃത്താകൃതിയിലുള്ള ഇലകൾക്ക് ശരാശരി 15 സെന്റിമീറ്റർ നീളവും 10സെന്റിമീറ്റർ വീതിയുമുണ്ട്. ഇളം ശാഖകളിലും തളിരിലയുടെ അടിവശത്തും തവിട്ടുനിറത്തിലുള്ള രോമം പോലുള്ള നാരുകൾ കാണാം. ഞെട്ടിയില്ലാത്ത പൂങ്കുലയും ദീർഘവൃത്താകൃതിയിൽ ഓറഞ്ചുനിറത്തിലുള്ള കായയുമാണ് കല്ലാലിന്റേത്. മരത്തൊലിക്ക് ഔഷധഗുണമുണ്ട്[2].

ഇത് പ്രധാനമായും തമിഴ്‌നാട്ടിൽ കണ്ടുവരുന്നു. ഫലം ഹൃദയത്തിനും ഇലകളും തടിയും കരളിനും ത്വക്കിനും ഔഷധമാണ്.[3] 800 മീറ്റർ വരെ ഉയരമുള്ള പാറ നിറഞ്ഞ മലഞ്ചെരിവുകളിലും നദീതീരങ്ങളിലും കാണുന്നു.[4]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കല്ലാൽ&oldid=2523535" എന്ന താളിൽനിന്നു ശേഖരിച്ചത്