മലന്തെങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലന്തെങ്ങ്
Arenga wightii.jpg
മലന്തെങ്ങ്
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. wightii
Binomial name
Arenga wightii
Synonyms
  • Saguerus wightii (Griff.) H.Wendl. & Drude

കാട്ടുതെങ്ങ് എന്നും അറിയപ്പെടുന്ന മലന്തെങ്ങ് പശ്ചിമഘട്ടത്തിൽ കാണുന്ന പനവർഗ്ഗത്തിലുള്ള വംശനാശഭീഷണി നേരിടുന്ന[1] ഒരു സസ്യമാണ്. (ശാസ്ത്രീയനാമം: Arenga wightii). അളത്തിൽതേങ്ങ, കരമ്പന, ചെട്ടിപ്പന എന്നെല്ലാം അറിയപ്പെടുന്നുണ്ട്[2]. ആദിവാസിവിഭാഗത്തിലുള്ളവർ പ്രത്യേകിച്ചും ഇടുക്കിയിലെ മുതുവാൻ സമുദായത്തിലുള്ളവർ ഇത് ചെത്തി ലഹരിയുള്ള ഒരു പാനീയം ഉണ്ടാക്കാറുണ്ട്[3]. ഇതിന് ഔഷധഗുണമുണ്ട്[4]. കാഴ്ച്ചയിൽ തെങ്ങുമായി നല്ല സാമ്യമുണ്ട്. 10-20 മീറ്റർ ഉയരത്തിൽ വളരും. ആയുസ്സ് 40 വർഷം വരെ. പൂത്തു കഴിഞ്ഞാൽ മരം നശിക്കാൻ തുടങ്ങും. വിത്തുവിളയുന്നതോടെ നശിക്കും. കള്ളുണ്ടാക്കാൻ പൂങ്കുല മുറിക്കുന്നതു വഴി വിത്തുണ്ടാവുന്നത് തടയപ്പെടുന്നതും ആവാസസ്ഥലത്തിന്റെ നാശവുമാണ് കാട്ടുതെങ്ങിനെ വംശനാശ ഭീഷണിയിലാക്കിയത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മലന്തെങ്ങ്&oldid=3799006" എന്ന താളിൽനിന്ന് ശേഖരിച്ചത്