ആറ്റുവഞ്ചി
ആറ്റുവഞ്ചി | |
---|---|
![]() | |
ആറ്റുവഞ്ചി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഡിവിഷൻ: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ഉപകുടുംബം: | |
Subtribe: | |
ജനുസ്സ്: | |
വർഗ്ഗം: | H. riparia
|
ശാസ്ത്രീയ നാമം | |
Homonoia riparia | |
പര്യായങ്ങൾ | |
|
ആറ്റുവഞ്ചി യൂഫോർബേസിയ ( Euphorbiaceae ) സസ്യകുടുംബത്തിൽപ്പെട്ട ഒരു സസ്യമാണു്, ശാസ്ത്രനാമം (Homonoia riparia). നീർവഞ്ചി, പുഴവഞ്ചി, കാട്ടലരി എന്നീ പേരുകളിലും അറിയപ്പെടുന്നു [1]. സധാരണയായി ആറ്റുതീരങ്ങളിലാണ് ധാരാളമായി കാണപ്പെടുന്നത്[2]. അഞ്ചുമീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി നദീതീരങ്ങളിലാണ് കണ്ടുവരുന്നത്.[3]
ആറ്റുവഞ്ചിയുടെ പൂവിനും കായ്ക്കും നല്ല സുഗന്ധമുണ്ട്. ഇതിന്റെ പൂവ്, കായ് എന്നിവയ്ക്ക് ഭൂതപ്രേതബാധകൾ അകറ്റാനുള്ള കഴിവുണ്ടെന്ന് പഴമക്കാർ വിശ്വസിച്ചുപോരുന്നു. പൂവിനും, കായ്ക്കും ചില ഔഷധഗുണങ്ങളുണ്ട്. മൂത്രരോഗങ്ങൾക്കും ദഹനക്കുറവിനും ഇതൊരു ഔഷധമായി ഉപയോഗിക്കപ്പെടുന്നു.[4]
തെക്കൻചൈനയിൽ ഇതിന്റെ തണ്ട് നാര് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ഫിലിപ്പൈൻസിൽ ഇലകൾ കറിവയ്ക്കാൻ ഉപയോഗിക്കാറുണ്ട്. ഏഷ്യയിൽ എല്ലായിടത്തും കാണാറുള്ള ഈ ചെടി ധാരാളം ഔഷധഗുണങ്ങൾ ഉള്ളതാണ്.[5]
അവലംബം[തിരുത്തുക]
- ↑ http://www.flowersofindia.in/catalog/slides/Willow-Leaved%20Water%20Croton.html
- ↑ ഹോമോണോയിയ റിപാരിയ Lour. - യൂഫോർബിയേസി
- ↑ http://www.biotik.org/india/species/h/homoripa/homoripa_en.html
- ↑ മലയാളം സർവവിജ്ഞാനകോശം Vol III Page 336; State Institute of ESP publications Tvm.
- ↑ http://www.worldagroforestry.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=18128
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ Homonoia riparia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Homonoia riparia എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |