അകത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അകത്തി
Sesbania Flower.jpg
Scientific classification
Kingdom:
Division:
Class:
Order:
Family:
Subfamily:
Tribe:
Genus:
Species:
S. grandiflora
Binomial name
Sesbania grandiflora
(L.) Poiret
അകത്തി
സംസ്കൃതത്തിലെ പേര്അഗസ്തി
വിതരണംഇന്ത്യയൊട്ടുക്കും
രാസഘടങ്ങൾടാനിൻ,വൈറ്റമിൻ സി, ഒലിയാനൊലിക് അമ്ലം
രസംതിക്തം
ഗുണംരൂക്ഷം,ലഘു
വീര്യംശീതം
വിപാകം‍മധുരം,തിക്തം
ഔഷധഗുണംപിത്ത കഫങ്ങൾ ശമിപ്പിക്കും, പീനസം, ജ്വരം,മുറിവുണങ്ങാൻ,മൂത്രളം
അകത്തി മരം

ഫാബേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു ചെറുമരമാണ്‌ അകത്തി. സംസ്കൃതത്തിൽ അഗസ്തി अगस्ति, അഗസ്തിക, മുനിദ്രുമം, വംഗസേന എന്നീ പേരുകളിൽ അറിയപ്പെടുന്നു. [1] മധ്യകേരളത്തിൽ "അഗസ്ത്യാർ മുരിങ്ങ" എന്നും തമിഴിൽ அகத்தி (അകത്തി) എന്നും അറിയപ്പെടുന്നു. 6 മീറ്റർ മുതൽ 8 വരെ മീറ്റർ ഉയരത്തിൽ വരെ ഈ സസ്യം വളരുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഈ ചെടിയുടെ ജന്മദേശം ഇന്ത്യയോ തെക്കുകിഴക്കൻ ഏഷ്യയോ ആണെന്നു കരുതപ്പെടുന്നു.[2] ആപേക്ഷിക ആർദ്രതയും ചൂടും കൂടുതലുള്ള പ്രദേശങ്ങളിലാണ്‌ ഇത് പൊതുവേ വളരുന്നത്‌. തെക്കുകിഴക്കൻ ഏഷ്യയിലെ ചില പ്രദേശങ്ങളിൽ അകത്തിയുടെ പൂവ്, ഫലം, ഇല എന്നിവ ആഹാരമായി ഉപയോഗിക്കുന്നു.

പ്രത്യേകതകൾ[തിരുത്തുക]

വെളുപ്പും, ചുവപ്പും, മഞ്ഞയും, നീലയും നിറമുളള പൂവുകളൊടു കൂടിയ നാലിനം അകത്തികൾ ഉണ്ട്. പക്ഷേ ചുവന്ന പൂക്കളും വെള്ള പൂക്കളും ഉള്ള ഇനങ്ങളാണ് സാധാരണ കണ്ടുവരുന്നത്. ഇലകൾ സം‌യുക്തപർണങ്ങളും അവയുടെ ക്രമീകരണം സമ്മുഖരീതി (opposite) യിലുമാണ്. പർണവൃത്ത തല്പങ്ങളും (Pulvinus), അനുപർണങ്ങളും (Stipules)ഉണ്ട്. ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ഇലക്കും തണ്ടിനും ഇടക്കുള്ള കക്ഷത്തിൽ പുഷ്പമഞ്ജരികൾ ഉണ്ടാകുന്നു. പൂമൊട്ടിന് അരിവാളിന്റെ ആകൃതിയാണ്. പുഷ്പങ്ങളുടെ ബാഹ്യദളപുടത്തിൽ (Calyx) അഞ്ചു ബാഹ്യദളങ്ങളും (Sepals), ദളപുടത്തിൽ (Corolla) സ്വതന്ത്രമായ അഞ്ചു ദലങ്ങളും കാണാം. ഒരു പതാക ദളവും (standard petal) രണ്ടു പക്ഷ ദളങ്ങളും (wing petals) രണ്ടു പോതക ദളങ്ങ(keel petals)ളും പത്തു കേസരങ്ങളുമുണ്ട്. കേസരങ്ങളിൽ ഒമ്പതെണ്ണം ഒരു കറ്റയായും ഒരെണ്ണം സ്വതന്ത്രമായും കാണപ്പെടുന്നു. പുഷ്പങ്ങൾ ദ്വിലിംഗങ്ങൾ (Bisexuals) ആണ്. കേസരപുടത്തിൽ (Androecium) പത്തു കേസരങ്ങളും '(Stamen)' ജനിപുടത്തിൽ (Gynoecium) ഒരു ജനിപത്രവും (Carpel) ഒരു അ‍ണ്ഡാശയവും (Ovary) കാണുന്നു. ഒറ്റ അറമാത്രമുള്ള ഊർധ്വവർത്തി അണ്ഡാശയമാണിതിന്. കായ്കൾക്കു ഏകദേശം 30-40 സെ. മീ. നീളം. അകത്തി വീടുകളിലെ തൊട്ടങ്ങളിൽ വച്ചുപിടിക്കാവുന്ന ഒരു സസ്യമാണ്‌. ഇലയും പൂവും കറി വയ്ക്കാൻ ഉപയോഗിക്കുന്നു. മുരിങ്ങക്കായ് പോലുള്ള കായയ്ക്ക് 30 സെ.മീ നീളവും 3-4 മി മീ ഘനവും ഉണ്ടാകും. ഒരു കായയിൽ 15-50 വിത്തുകളുണ്ടാവും

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :തിക്തം

ഗുണം :രൂക്ഷം, ലഘു

വീര്യം :ശീതം

വിപാകം :മധുരം, തിക്തം [3]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

മരത്തൊലി, ഇല, പൂവ്, ഇളം കായ്കൾ [3]


ഔഷധഗുണങ്ങൾ[തിരുത്തുക]

അകത്തിയുടെ മരത്തൊലിയിൽ ടാനിൻ, രക്തവർണമുള്ള പശ എന്നിവ അടങ്ങിയിട്ടുണ്ട്. ഇലയിൽ മാംസ്യം, കാൽസ്യം, ഫോസ്ഫറസ്, ലോഹാംശം, എ, ബി, സി, ജീവകങ്ങൾ എന്നിവയും പുഷ്പങ്ങളിൽ ബി, സി, ജീവകങ്ങൾ എന്നിവയും വിത്തിൽ മാംസ്യം കൊഴുപ്പ്, അന്നജം എന്നിവയും അടങ്ങിയിരിക്കുന്നു. വിത്തിൽ നിന്ന് ഒലിയാനോലിക് അമ്‌ളം വേർതിരിച്ചെടുത്തിട്ടുണ്ട്.

ആയുർ‌വേദത്തിൽ[തിരുത്തുക]

തൊലി, ഇല, പുഷ്പം, ഇളം കായ്കൾ എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്. ഇല പിഴിഞ്ഞ് അരിച്ചെടുത്ത് നസ്യം ചെയ്യുന്നത് കഫവും നീർക്കെട്ടും മാറാൻ സഹായകമാണ്. ഇത് തലവേദന, പീനസം, ചുമ, അപസ്മാരം എന്നീ രോഗങ്ങൾക്കും ശമനമുണ്ടാക്കും. അകത്തിയുടെ ഇല നെയ്യിൽ വറുത്ത് സേവിക്കുന്നത് നിശാന്ധത അകറ്റും. ജീവകം 'എ'യുടെ അഭാവം കൊണ്ടുണ്ടാകുന്ന എല്ലാ നേത്രരോഗങ്ങൾക്കും ഇത് പ്രയോജനകരമാണ്. അകത്തിപുഷ്പം അസ്ഥിസ്രാവം തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമായ ഔഷധമാണ്. അകത്തിക്കുരു പാൽ ചേർത്തരച്ച് നീരും വേദനയുമുള്ള വ്രണങ്ങളിൽ ലേപനം ചെയ്താൽ വ്രണം പെട്ടെന്ന് ഉണങ്ങും. പിത്തഹരം. വായപ്പുൺ(കുടൽ‌പ്പൂൺ,ആകാരം),ഉഷ്ണ രോഗങ്ങൾ മാറുന്നത്തിന് ഉപയോഗിക്കുന്നു.

മറ്റു ഭാഷകളിലെ പേരുകൾ[തിരുത്തുക]

Agati • Hindi: गाछ मूंगा Gaach-munga, Hathya, अगस्ति Agasti • Manipuri: হৌৱাঈমাল Houwaimal • Marathi: शेवरी Shevari, हतगा Hatga • Tamil: Sevvagatti, Muni • Malayalam: Akatti • Telugu: Ettagise, Sukanasamu • Kannada: Agasi • Bengali: Buko, Bak • Urdu: Agst • Gujarati: Agathio • Sanskrit: Varnari, Munipriya, Agasti, Drigapalaka

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

  1. "അതിർത്തികാക്കാൻ അഗത്തിച്ചീര...... Read more at: http://www.mathrubhumi.com/agriculture/features/organic-farming-agriculture-1.2101214". External link in |title= (help)
  2. http://www.worldagroforestry.org/sea/Products/AFDbases/AF/asp/SpeciesInfo.asp?SpID=1519
  3. 3.0 3.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അകത്തി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.


"https://ml.wikipedia.org/w/index.php?title=അകത്തി&oldid=2721494" എന്ന താളിൽനിന്ന് ശേഖരിച്ചത്